കെ.ടി അദീബി​െൻറ നിയമനം അഭിമുഖം നടത്താതെ എന്ന് മന്ത്രി ജലീൽ

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ മന്ത്രി കെ.ടി ജലീലിന്‍റ െ ബന്ധുവായ കെ.ടി അദീബ് പങ്കെടുത്തിരുന്നില്ലെന്ന് സംസ്ഥാന സർക്കാർ. നിയമസഭയിൽ മുസ് ലിം ലീഗ് എം.എൽ.എ പാറക്കൽ അബ്ദു ല്ലയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി ജലീൽ ഇക്കാര്യം വ്യക് തമാക്കിയത്.

ധനകാര്യ കോർപറേഷനിൽ നിയമിതനായ കമ്പനി സെക്രട്ടറി, ജനറൽ മാനേജർ തസ്തികയിലെ കാലാവധി പൂർത്തിയായ ശേ ഷമുള്ള ഒഴിവിൽ ഭരണപ്രതിസന്ധി ഒഴിവാക്കാനാണ് പുതിയ നിയമനം നടത്തിയത്. ധനകാര്യ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന യോഗ്യതയുള്ള ആളെ ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ ഡയറക്ടർ ബോർഡ് ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് സർക്കാർ ജനറൽ മാനേജർ തസ്തികയിലേക്ക് നിയമനം നടത്തിയത്.

ജനറൽ മാനേജർ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭാ തീരുമാന പ്രകാരമായിരുന്നില്ല. കൂടുതൽ യോഗ്യതകൾ ഉൾപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണെന്നും മറുപടിയിൽ പറയുന്നു.

കെ.ടി അജീബ് അപേക്ഷയോടൊപ്പം തന്‍റെ പി.ജി.ഡി.ബി.എയുടെ തുല്യതാ സർട്ടിഫിക്കറ്റ് നൽകി‍യിരുന്നുവോ പ്രസ്തുത കോഴ്സ് കേരളത്തിലെ ഒരു സർവകലാശാലയും അംഗീകരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്ക് അക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് മറുപടി. പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശിപാർശ ആവശ്യമാണെന്നും കെ.ടി. അദീബിന്‍റെ നിയമനത്തിൽ പ്രസ്തുത ചട്ടം പാലിച്ചിട്ടില്ലെന്നും സർക്കാർ വിശദീകരിക്കുന്നു.

മാതൃ സ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് രാജിവെച്ച ശേഷമല്ല അദീബിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചത്. അദീബിന്‍റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിട്ടുണ്ടെന്നും കോർപറേഷന് നിലവിൽ നഷ്ടം ഒന്നും ഉണ്ടായിട്ടില്ലെന്നും നിയമസഭയിൽ മന്ത്രി ജലീൽ നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.

Tags:    
News Summary - KT Jaleel KT Adeeb -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.