വികസനപദ്ധതികൾക്ക് ഭൂമി ഏറ്റെടുത്തതുകൊണ്ട്​ ആകാശം ഇടിഞ്ഞുവീണിട്ടില്ല​ -ജലീൽ

കൊച്ചി: ഗെയിൽ വാതക പൈപ്പ്​ലൈനും ദേശീയപാതയുമടക്കം വികസനപദ്ധതികൾക്ക്​ ഇതുവരെ ഭൂമി ഏറ്റെടുത്തിട്ട്​ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി പിളരുകയോ ചെയ്​തി​ല്ലെന്ന്​ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ.

വികസനത്തി​​​​െൻറ കാര്യത്തിൽ ചിലഘട്ടങ്ങളിൽ കർശന തീരുമാനമെടുക്കേണ്ടിവരും. മാലിന്യത്തില്‍നിന്ന്​ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബ്രഹ്​മപുരം പ്ലാൻറി​​​​െൻറ ശിലാസ്ഥാപന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അ​േദ്ദഹം.

പുരോഗതിയുടെ കാര്യത്തിൽ നാടിനെ പിന്നോട്ടുനയിച്ചു എന്ന്​ വരുംതലമുറ കുറ്റപ്പെടുത്താതിരിക്കാനാണ്​ വികസനപ്രവർത്തനങ്ങൾക്ക്​ സർക്കാർ മുന്നിട്ടിറങ്ങുന്നത്​. ഭാവിതലമുറയുടെ ശാപത്തിൽനിന്ന്​ മോചനം നേടാനുള്ള വഴി കൂടിയാണിത്​. ഗെയി​ൽ വാതക പൈപ്പ്​ലൈൻ പദ്ധതിക്ക്​ 300​ കി.മീറ്ററിലധികം ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. എന്നിട്ടും കുഴപ്പമൊന്നും ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - KT jaleel- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.