കെ.എസ്​.യു സംസ്ഥാന ജനറൽ സെക്രട്ടറിയെ വെട്ടിപരിക്കേൽച്ചു

ആലപ്പുഴ: കെ.എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷനെ ഹരിപ്പാട് വെട്ടിപരിക്കേൽപ്പിച്ചു. ആർ.എസ്​.എസ്​ സംഘമാണ്​ ആക്രമണത്തിന്​ പിന്നിലെന്നാണ്​ സൂചന. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.ഗുരുതരമായി പരിക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

റോഷന്​ നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്​ കാർത്തികപ്പള്ളി പഞ്ചായത്തിൽ നാളെ കോൺഗ്രസ്സ് ഹർത്താലിന്​ ആഹ്വാനം ചെയ്​തു .രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ്​ ഹർത്താൽ. 2016 മുതൽ കെ.എസ്​.യു സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന റോഷൻ

ഗ്രാമപഞ്ചായത്ത് മെംബർ കൂടിയാണ്​.

Tags:    
News Summary - KSU State secratary Attack-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.