അഖിൽ മാരാർ

കെ.എസ്.ആർ.ടി.സി സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയെയും തകർക്കും, നിലവിലെ 2000 രൂപ പെന്‍ഷന്‍ പോലും അവർക്ക് നൽകാന്‍ കഴിയില്ല; അഖിൽ മാരാർ

തിരുവനന്തപുരം: യു.എഡി.എഫ് തെരെഞ്ഞെടുപ്പ് വാഗ്ദാനമായ കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയെ വിമർശിച്ച് തൃക്കാക്കര എന്‍.ഡി.എ സ്ഥാനാർഥിയിയാരുന്ന അഖിൽ മാരാർ. സമൂഹമാധ‍്യമത്തിൽ വിഷയത്തെ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങളും ട്രോളുകളും നിറഞ്ഞുനിൽക്കുന്നുണ്ട്. അതിനിടയിലാണ് അഖിൽ മാരാർ പ്രതികരണവുമായെത്തിയിരിക്കുന്നത്.

യാതൊരു പ്ലാനിംഗുമില്ലാതെയാണ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാമെന്നും പെന്‍ഷന്‍ 3000 രൂപയാക്കി വർധിപ്പിക്കാമെന്നും യു.ഡി.എഫ് പറയുന്നതെന്ന് അഖിൽ അറിയിച്ചു. സൗജന്യ യാത്ര ലഭിക്കുമ്പോൾ കെ.എസ്.ആർ.ടി.സിയോടൊപ്പം വലിയ നികുതി നൽകി ബാധ‍്യതയിൽ പോകുന്ന സ്വകാര്യ ബസ് മേഖലയും തകരുമെന്നം അഖിൽ കൂട്ടി ചേർത്തു. ഇത്തരം അവസ്ഥയിൽ പുരുഷന്‍മാർ സ്വകാര്യ ബസിനെയും സ്ത്രീകൾ കെ.എസ്.ആർ.ടി.സിയെയും മാത്രം ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകുമെന്നാണ് അഖിലിന്‍റെ വാദം. അതേ സമയം എൽ.ഡി.എഫ് സർക്കാർ വർധിപ്പിച്ച പെന്‍ഷന്‍തുകയായ 2000 രൂപ പോലും യു.ഡി.എഫ് സർക്കാറിന് കൊടുക്കാന്‍ സാധിക്കില്ലെന്നും ആ അവസ്ഥയിൽ 3000 കൊടുത്താൽ എന്തായി തീരുമെന്ന് പറയാന്‍ കഴിയില്ലെന്നും അഖിൽ മാരാർ ആരോപിച്ചു. 

Tags:    
News Summary - KSRTC's free travel will destroy the private bus sector as well; they won't even be able to provide the current ₹2,000 pension: Akhil Marar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.