കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളമുടക്കം: ഇന്ന് അര്‍ധരാത്രിമുതല്‍ കെ.എസ്.ടി.ഇ.യു പണിമുടക്ക് 

തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.ഇ.യുവും (എ.ഐ.ടി.യു.സി) പണിമുടക്കിലേക്ക്. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രിവരെയാണ് സമരം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് വെള്ളിയാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയിലെ ഹര്‍ത്താല്‍ കൂടിയായതോടെ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് തലസ്ഥാനജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ മുടങ്ങുക. 

ശക്തമായ പ്രക്ഷോഭത്തിനാണ് കെ.എസ്.ടി.ഇ.യു തീരുമാനിച്ചിട്ടുള്ളത്. ഗതാഗതമന്ത്രിയുടെ വസതിയിലേക്ക് ബുധനാഴ്ച മാര്‍ച്ച് നടത്തി. കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും കുടുംബങ്ങളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 16 മുതല്‍ 27 വരെ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വാഹനപ്രചാരണ ജാഥ നടത്തും. മാര്‍ച്ച് ഒന്നിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും പെന്‍ഷന്‍കാരെയും മുഴുവന്‍ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. പ്രശ്നം പരിഹരിക്കാത്ത പക്ഷം മാര്‍ച്ച് ആറുമുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങാനാണ് തീരുമാനം.  

News Summary - ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.