തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ ശേഷിക്കുന്ന ശമ്പളം വെള്ളിയാഴ്ചക്കുള്ളില്‍ വിതരണം ചെയ്യും. ആറ്ശതമാനം ക്ഷാമബത്ത കുടിശ്ശിക മരവിപ്പിച്ച നടപടി സര്‍ക്കാര്‍ പുന$പരിശോധിക്കാനും ധാരണ. മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നപരിഹാരത്തിന് സാധ്യതകള്‍ തുറന്ന സാഹചര്യത്തില്‍ ഭരണപക്ഷ യൂനിയനുകളടക്കം പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു.
കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് വായ്പയെടുത്താണ് ശമ്പള ഇനത്തിലെ ശേഷിക്കുന്ന 25 ശതമാനം തുക വിതരണം ചെയ്യുക. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് സാധ്യമാകും വേഗത്തില്‍ വായ്പ തരപ്പെടുത്തി പെന്‍ഷനും പൂര്‍ണമായി വിതരണം ചെയ്യും. ക്ഷാമബത്ത കുടിശ്ശിക ഡിസംബറില്‍ തന്നെ നല്‍കും.
എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല. ജനുവരി മുതല്‍ ശമ്പളം കൃത്യസമയത്തുതന്നെ വിതരണം ചെയ്യുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍, ടി.ഡി.എഫ് വര്‍ക്കിങ് പ്രസിഡന്‍റ് ആര്‍. ശശിധരന്‍, ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി എം.ജെ. രാഹുല്‍ എന്നിവര്‍ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് മന്ത്രിയുടെ ചേംബറില്‍ രണ്ട് ഘട്ടങ്ങളിലാണ് ചര്‍ച്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.