കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി റമദാനിൽ സിയാറത്ത് യാത്ര (തീർഥയാത്ര) സംഘടിപ്പിക്കുന്നു. ‘പുണ്യ പൂക്കാലം ധന്യമാക്കാൻ മഹാന്മാരുടെ ചാരത്ത്’ എന്ന പേരിൽ മാർച്ച് 20 ന് മലപ്പുറം ഡിപ്പോയിൽ നിന്നാണ് യാത്ര പുറപ്പെടുക. 600 രൂപയാണ് ടിക്കറ്റ് നിരക്ക്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മഖാമുകൾ സന്ദർശിച്ച് നോളജ് സിറ്റിയിൽ ഇഫ്ത്താറും (നോമ്പുതുറ) തറാവീഹും (രാത്രിനമസ്ക്കാരം) ഒരുക്കും. പുരുഷന്മാർക്ക് മാത്രമാണ് യാത്രയിൽ പങ്കെടുക്കാൻ കഴിയുക. ഓമാനൂർ ശുഹദാ മഖാം, ശംസുൽ ഉലമ മഖാം, വരക്കൽ മഖാം, ഇടിയങ്ങര മഖാം, പാറപ്പള്ളി, സിഎം മഖാം, ഒടുങ്ങാക്കാട് മഖാം, നോളജ് സിറ്റി എന്നിവടങ്ങളിലേക്കാണ് തീർത്ഥാടന യാത്ര.
രാവിലെ ഏഴ് മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് രാത്രി പന്ത്രണ്ട് മണിയോടെ ഡിപ്പോയിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9400128856, 8547109115 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.