കെ.എസ്.ആർ.ടി.സി: പണിമുടക്കിന് യൂനിയനുകൾ; ഇന്ന് ചർച്ച

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂനിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗതാഗതമന്ത്രി സംഘടനകളെ ചർച്ചക്ക് വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍(സി.ഐ.ടി.യു), ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്), കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) എന്നിവയുടെ പ്രതിനിധികളുമായാണ് ചർച്ച.

ഏപ്രിലിലെ ശമ്പളം മേയ് അഞ്ചിന് നൽകിയില്ലെങ്കിൽ ആറ് മുതൽ പണിമുടക്കുമെന്ന് ചൂണ്ടിക്കാട്ടി ടി.ഡി.എഫും ബി.എം.എസും നോട്ടീസ് നൽകിയിട്ടുണ്ട്. തൊഴിലാളി സംഘടനകളും മാനേജ്‌മെന്റുമായുള്ള കരാര്‍ പ്രകാരം എല്ലാമാസവും അഞ്ചിന് ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ.

കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ശമ്പളം കൃത്യമായി നൽകാൻ കഴിയുന്ന സാഹചര്യം കെ.എസ്.ആർ.ടി.സിയിലില്ല. മാർച്ചിലെ ശമ്പളം ഏപ്രിൽ 18നാണ് നൽകിയത്.

Tags:    
News Summary - ksrtc union indefinite strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.