തിരുവനന്തപുരം: കുടിശ്ശിക വർധിച്ചതോെട കെ.എസ്.ആർ.ടി.സിയിലെ ടിക്കറ്റ് യന്ത്രങ്ങ ളുെട സർവർ സേവനം സ്വകാര്യ ഏജൻസി ഭാഗികമായി നിർത്തി. ഇതോടെ ടിക്കറ്റ് യന്ത്രങ്ങളു െട പ്രവർത്തനവും കലക്ഷൻ വിവരങ്ങളുടെ ഒാൺലൈനായുള്ള സമാഹരണവും അവതാളത്തിലായ ി. കലക്ഷനും യാത്രക്കാരുടെ എണ്ണവുമടക്കം വിവരങ്ങൾ ഒാരോ ഡിേപ്പാകളും സർവറിലേക്ക ാണ് നൽകുന്നത്. സർവർ സേവനത്തിനുള്ള പ്രതിഫലമായി രണ്ട് കോടി ലഭിക്കാനുണ്ടെന്നാണ് ഏജൻസി അവകാശപ്പെടുന്നത്. എന്നാൽ 19 ലക്ഷമേ നൽകാനുള്ളൂവെന്നാണ് കെ.എസ്.ആർ.ടി.സി നിലപാട്.
കഴിഞ്ഞദിവസം സ്വകാര്യ ഏജൻസി പ്രതിനിധികളുമായി നടത്തിയ യോഗം ഇക്കാര്യത്തിൽ തീരുമാനമാകാതെ പിരിഞ്ഞു. ഡിപ്പോകളുമായി സർവർബന്ധം മുറിഞ്ഞുേപാകുന്ന സാഹചര്യങ്ങളിൽ ഏജൻസിയാണ് ഇവ പുനഃസ്ഥാപിക്കുന്നത്. ഇതിനുള്ള പാസ്വേഡ് കെ.എസ്.ആർ.ടി.സിക്ക് കൈമാറിയിട്ടില്ല. പ്രതിഫലം കുടിശ്ശികയായ സാഹചര്യത്തിൽ തകരാറിലാകുന്ന ഡിപ്പോകൾക്ക് ഇനി പുനഃസ്ഥാപിച്ച് നൽകേണ്ടെന്നാണ് ഏജൻസി നിലപാട്. സർവർ സേവനമില്ലെങ്കിൽ ടിക്കറ്റ് യന്ത്രം ഉപയോഗിക്കാൻ സാധിക്കില്ല. ഫലത്തിൽ ഇൗ ഡിപ്പോകളെല്ലാം പഴയ തടി റാക്കിലേക്ക് മടങ്ങേണ്ടിവരും. കൂടുതൽ ദീർഘദൂര സർവിസുകൾ നിയന്ത്രിക്കുന്ന തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള ഡിപ്പോകൾ ഇത്തരത്തിൽ തടി റാക്കിലേക്ക് മാറേണ്ടിവന്നു.
ദീർഘദൂര സർവിസുകളിൽ വലിയ പ്രതിസന്ധിയാണ് തടി റാക്കുകൾ സൃഷ്ടിക്കുന്നത്. ഒാരോ യാത്രക്കാരനും സെസ് അടക്കം ഏഴും എട്ടും ടിക്കറ്റുകൾ കീറി നൽകേണ്ട സ്ഥിതിയാണ്.
പ്രതീക്ഷ പുതിയ കരാറിൽ പുതിയ ടിക്കറ്റ് യന്ത്രത്തിലാണ് ഇനി പ്രതീക്ഷ. ഇതിനുള്ള ടെൻഡർ നടപടികൾ കഴിഞ്ഞ് അടുത്തയാഴ്ച ‘പരീക്ഷണയോട്ടം’ നടക്കുമെന്നാണ് വിവരം. ജി.പി.എസ് സൗകര്യമില്ലാത്തതും പഴയ സാേങ്കതികവിദ്യ ഉപയോഗിച്ചുള്ളതുമായ 7000 ഒാഫ്ലൈൻ ടിക്കറ്റ് യന്ത്രങ്ങളാണ് വാങ്ങുന്നത്. മൂന്ന് ഏജൻസികളാണ് ടെൻഡറിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.