Posted On
date_range Updated On
date_range മൈസൂരുവിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് മറിഞ്ഞു; 5 പേർക്ക് സാരമായി പരിക്ക്
മൈസൂരു: കോട്ടയത്ത് നിന്ന് പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം മറിഞ്ഞു. 5 യാത്രക്കാർക്ക് സാരമായി പരിക്കേറ്റു.
നഞ്ചൻകോടിന് സമീപമായിരുന്നു അപകടം. കോട്ടയം -ബംഗളൂരു സ്വിഫ്റ്റ് ഗരുഡ ബസാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കാണ് സാരമായി പരിക്കേറ്റത്. രണ്ട് സ്ത്രീകൾക്കും പരിക്കുണ്ട്. ഇവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം. 37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.