സ്ഥിരയാത്രക്കാരെ ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സിയുടെ ‘ബോണ്ട്​’ തുടങ്ങി 

തിരുവനന്തപുരം: സ്ഥിരയാത്രക്കാര്‍ക്കായി ബസ് ഓണ്‍ ഡിമാന്‍ഡ് (Bus on Demand-BonD) പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫിസ്, ജലഭവന്‍, ഏജീസ് ഓഫിസ്, പി.എസ്.സി ഒാഫിസ്, വികാസ് ഭവന്‍, നിയമസഭാ മന്ദിരം, മെഡിക്കല്‍ കോളേജ്, ശ്രീചിത്ര, SAT ആശുപത്രി, RCC തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ലക്ഷ്യം വച്ച് ആണ് ഈ നോണ്‍ സ്റ്റോപ്പ് സർവിസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. നെയ്യാറ്റിന്‍കര ബസ് സ്റ്റേഷനില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പദ്ധതി ഉദ്​ഘടനം ചെയ്​തു. 

പദ്ധതിയു​െട സവിശേഷതകൾ ഇവയാണ്​:
1. ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കും
2. യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പായിരിക്കും
3. യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ബൈക്ക് പാര്‍ക്ക് ചെയ്തശേഷം ‘ബോണ്ട്’ നോണ്‍ സ്റ്റോപ്പ് ബസ്സുകളില്‍ സഞ്ചരിച്ച് അവരവരുടെ ഓഫിസിന് തൊട്ടു മുന്നില്‍ ഇറങ്ങുകയും അവിടെനിന്നും തിരിച്ച് കയറുകയും ചെയ്യാം
4. ഓരോ ഡിപ്പോയില്‍ നിന്നും ആദ്യം ഈ പദ്ധതിയില്‍ അംഗമാകുന്ന 100 യാത്രക്കാര്‍ക്ക് ഈ സർവിസുകളില്‍ 5, 10, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂറായി അടച്ച് യാത്രക്കുള്ള ‘BonD’ സീസണ്‍ ടിക്കറ്റുകള്‍ ഡിസ്‌കൗണ്ടോടു കൂടി കൈപ്പറ്റാം.

Tags:    
News Summary - KSRTC started 'BonD' buses for regular travelers -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.