തിരുവനന്തപുരം: ഒാണക്കാലത്ത് വിവിധ ഡിപ്പോകളിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസുകൾ നടത്തും. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ആറ് വരെയാണ് സർവിസുകൾ. സ്പെഷൽ സർവിസുകളിൽ 10 ശതമാനം അധികനിരക്ക് നൽകണം. 'എൻഡ് ടു എൻഡ്' വ്യവസ്ഥയിലാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. ശനിയാഴ്ച മുതൽ റിസർവേഷൻ വെബ്സൈറ്റായ online.keralartc.com ൽ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാർ കോവിഡ് ജാഗ്രത പോർട്ടലിൽ (http://covid19jagratha.kerala.nic.in) രജിസ്റ്റർ ചെയ്ത് യാത്രാവേളയിൽ യാത്രാപാസ് ഹാജരാക്കണം.
ബംഗളൂരു: ഒാണക്കാലത്ത് ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും കേരള ആർ.ടി.സി പ്രത്യേക ബസ് സർവിസ് ഏർപ്പെടുത്തിയതിനുപിന്നാലെ കർണാടക ആർ.ടി.സിയും സ്പെഷൽ സർവിസുകൾ പ്രഖ്യാപിച്ചു. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ആറു വരെയായിരിക്കും പ്രത്യേക ബസ് സർവിസുകളുണ്ടാകുക.
കേരളത്തിൽനിന്ന് 25 മുതൽ ബംഗളൂരുവിലേക്കും സർവിസുണ്ടാകും. ടിക്കറ്റ് റിസർവേഷനും കർണാടക ആർ.ടി.സി (https://ksrtc.in) ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.