കോഴിക്കോട്: കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതുകാരണം മലബാറിൽ പല മേഖലകളിലും യാത്രക്കാർ ദുരിതത്തിലായി. പാലക്കാട്, മാനന്തവാടി, ബത്തേരി, തിരുവമ്പാടി ഭാഗങ്ങളിലേക്കുള്ള ബസുകളാണ് െവട്ടിക്കുറച്ചത്.
രണ്ടാഴ്ചയിലേറെയായി കോഴിക്കോട്ടുനിന്ന് ബസുകൾ െവട്ടിക്കുറക്കുന്ന അവസ്ഥയാണ്. നേരത്തേ, മൂന്നിലധികം ബസുകൾ ഒരുമണിക്കൂറിൽ പാലക്കാട് ഭാഗത്തേക്ക് ഒാടിയിരുന്നുവെങ്കിൽ ഇപ്പോൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. അശാസ്ത്രീയമായി സിംഗ്ൾ ഡ്യൂട്ടി നടപ്പാക്കിയതാണ് ബസുകൾ വെട്ടിക്കുറക്കാനിടയാക്കിയതെന്നാണ് തൊഴിലാളി യൂനിയനുകളുടെ ആക്ഷേപം. ഡ്യൂട്ടികഴിഞ്ഞ് അടുത്ത ഒാട്ടത്തിന് കൈമാറുന്നതിനുമുമ്പ് ബസ് പരിശോധിക്കേണ്ടതായുണ്ട്. പരിശോധന കഴിയുേമ്പാൾ നിശ്ചയിച്ച സമയം പാലിക്കാൻ കഴിയാെത ട്രിപ്പുകൾ റദ്ദാക്കേണ്ട അവസ്ഥയാണ്. കൂടാതെ, സ്പെയർ ആയി ബസുകൾ ഡിപ്പോയിൽ ഇല്ലാത്തതും ഷെഡ്യൂളുകൾ വെട്ടിക്കുറക്കുന്നതിനിടയാക്കുന്നു. ഇൗ മാസം ഒമ്പതു മുതലാണ് കോഴിക്കോട് ഡിപ്പോയിൽ സിംഗ്ൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കിത്തുടങ്ങിയത്.
രാത്രി എട്ടരക്കുശേഷം മിക്ക ഭാഗത്തേക്കും സ്വകാര്യ ബസുകൾ ഇല്ലാത്ത അവസ്ഥയിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഒാടാത്തതും അനിശ്ചിതമായി ൈവകുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ, സ്പെയർ ബസുകളുെട അഭാവം കാരണമാണ് ഷെഡ്യൂളുകൾ വെട്ടിക്കുറക്കേണ്ടിവരുന്നതെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം. കടുത്ത ഡീസൽക്ഷാമം നിമിത്തവും കഴിഞ്ഞദിവസം വിവിധ റൂട്ടുകളിലേക്കുള്ള ബസുകൾ റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.