ബംഗളൂരു: കോട്ടയത്തുനിന്ന് ബംഗളൂരുവിലേക്കുള്ള കേരള ആർ.ടി.സിയുടെ മൾട്ടി ആക്സിൽ സ്കാനിയ ബസ് കർണാടക മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ബസിൽ പരസ്യം പതിച്ചിരിക്കുന്നത് ചട്ടലംഘനമാണെന്നും റോഡ് നികുതി അടച്ചില്ലെന്നും ആരോപിച്ചാണ് ഞായറാഴ്ച രാവിലെ 6.30ഒാടെ ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം ചന്താപുര ആർ.ടി.ഒ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞത്. കെ.എസ്.ആർ.ടി.സിക്കായി വാടകക്ക് ഒാടുന്ന ടി.എൽ 10 സ്കാനിയ ബസാണ് അകാരണമായി പിടിച്ചെടുത്ത് ഇലക്ട്രോണിക് സിറ്റി ബി.എം.ടി.സി ബസ് സ്റ്റാൻഡിലേക്ക് മാറ്റിയത്. േകരളത്തിൽ നികുതിയടച്ച രേഖകൾ ഉൾപ്പെടെ നൽകിയിട്ടും വിട്ടുനൽകിയില്ലെന്നാണ് ആരോപണം.
ബസിെൻറ പിന്നിലും വശങ്ങളിലും പരസ്യം പതിച്ചിരിക്കുന്നത് അനുവദനീയമല്ലെന്നും കേരള ആർ.ടി.സിക്കുവേണ്ടിയാണ് സർവിസെങ്കിലും, സ്വകാര്യ ബസായതിനാൽ കർണാടകത്തിലും നികുതി അടക്കണമെന്നും വ്യക്തമാക്കിയാണ് നടപടി. ഇതാദ്യമായാണ് കെ.എസ്.ആർ.ടി.സിക്ക് നേരെ ഇത്തരത്തിലൊരു നടപടിയുണ്ടാകുന്നത്. തുടർന്ന് കേരളത്തിൽനിന്നും മന്ത്രിതലത്തിലും ഉന്നത ഉദ്യോഗസ്ഥതലത്തിലും നടത്തിയ ഇടപെടലിലൂടെ ഞായറാഴ്ച രാത്രി ഏഴരയോടെ ബസ് വിട്ടുനൽകാൻ മോട്ടോർ വാഹനവകുപ്പ് തയാറായി. രാത്രി വൈകിയാലും ഇതേ ബസിൽ കോട്ടയം സർവിസ് നടത്തുമെന്ന് ബംഗളൂരു കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തെതുടർന്ന് കേരളത്തിൽ സ്വകാര്യ ബസുകൾക്കെതിരെ നടപടി ശക്തമാക്കിയതോടെ, യാത്ര പ്രശ്നം പരിഹരിക്കാൻ കർണാടകയും കേരളയും ചേർന്ന് ബംഗളൂരുവിലേക്ക് കൂടുതൽ ബസ് സർവിസുകൾ ആരംഭിക്കാനിരിക്കെയാണ് മോട്ടോർ വാഹന വകുപ്പിെൻറ അസാധാരണ നടപടി. ബസ് തടഞ്ഞിട്ടതിനെത്തുടർന്ന് യാത്രക്കാരെ എറണാകുളത്തുനിന്നും ബംഗളൂരുവിലേക്ക് വന്നിരുന്ന ഡീലക്സ് ബസിലാണ് നഗരത്തിലെത്തിച്ചത്. ബസ് വിട്ടുനൽകുന്നത് വൈകിപ്പിച്ച്, സ്വകാര്യ ബസ് ലോബിയുമായി ചേർന്ന് ഞായറാഴ്ച രാത്രി, കോട്ടയത്തേക്കുള്ള ട്രിപ് മനഃപൂർവം മുടക്കാനുള്ള നീക്കമാണ് ചന്താപുര ആർ.ടി.ഒ അധികൃതർ നടത്തിയതെന്നാണ് േകരള ആർ.ടി.സി അധികൃതരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.