തിരുവനന്തപുരം: കണ്ണൂർ ജില്ല സഹകരണ ബാങ്കിൽനിന്ന് വായ്പ തരപ്പെട്ട സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ ചൊവ്വാഴ്ചയോടെ ശമ്പള വിതരണം ആരംഭിച്ചേക്കും. 100 കോടി രൂപ വായ്പ നൽകാൻ ധാരണയായിട്ടുണ്ടെങ്കിലും ബാങ്കിെൻറ എക്സിക്യൂട്ടിവ് യോഗം ചേർന്ന് അനുമതി നൽകാനുള്ള സാേങ്കതിക നടപടിക്രമം മാത്രമാണ് അവശേഷിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ഇതും പൂർത്തതിയാകും. 77 കോടി രൂപയാണ് മേയിലെ ശമ്പള വിതരണത്തിനായി വേണ്ടി വരുന്നത്. ശേഷിക്കുന്ന തുക പെൻഷനായി മാറ്റിവെക്കുമെന്നാണ് വിവരം.
അതേസമയം, ഇന്ധനം വാങ്ങിയ ഇനത്തിൽ ഇന്ത്യൻ ഒായിൽ കോർപറേഷന് 125 കോടി രൂപ കുടിശ്ശികയുണ്ട്. കുടിശ്ശിക വന്ന സാഹചര്യത്തിൽ അടയ്ക്കുന്ന തുകക്ക് അനുസരിച്ചുള്ള ഡീസൽ മാത്രമാണ് ഇപ്പോൾ കിട്ടുന്നത്. നേരത്തേ കടമായി ഇന്ധനം ലഭിച്ചിരുന്നു. 4.5 ലക്ഷം ലിറ്റർ ഡീസലാണ് പ്രതിദിനം കെ.എസ്.ആർ.ടി.സിക്ക് വേണ്ടത്. ഇതിനു മാത്രം മൂന്നു കോടി രൂപ വേണം. ഇന്ധനം സുഗമമായി ലഭിക്കുന്നതിന് കുടിശ്ശിക തീർക്കാനും ആലോചനയുണ്ട്. എന്നാൽ, ഇതിനു മാത്രം തുക വായ്പയായി ലഭിച്ചിട്ടുമില്ല. മൂന്നു ദിവസം കൂടി കഴിയുേമ്പാൾ പെൻഷൻ നൽകാനുള്ള സമയമാകും. സ്പെയർപാർട്സുകൾ വാങ്ങിയ ഇനത്തിലും കോടികൾ നൽകാനുണ്ട്.
ഇതിനിടെ ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ടി.ഡി.എഫ് (െഎ.എൻ.ടി.യു.സി) വ്യാഴാഴ്ച 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. സ്കൂൾ തുറക്കുന്ന സമയമായിട്ടും ശമ്പളം നൽകാൻ 10 ദിവസത്തിലധികം വൈകിയതിൽ തൊഴിലാളികൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്്. അതേസമയം, ഭരണനാകൂല സംഘടനകൾ ഇക്കാര്യത്തിൽ പരസ്യനിലപാട് സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.