തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിലയ്ക്കൽ-പമ്പ യാത്രക്ക് സാധാരണ ടിക്കറ്റിന് പകരം ഒാൺലൈൻ ടിക്കറ്റ് മാത്രമാണുണ്ടാവുക. ഇവ ഒാൺലൈനായി ബുക്ക് ചെയ്യാം. നിലയ്ക്കലിലെ 15ഒാളം കിയോസ്ക്കുകളിൽനിന്ന് ടിക്കറ്റ് സ്വയമെടുക്കുകയും ചെയ്യാം.
അല്ലെങ്കിൽ നിലയ്ക്കലിൽ തന്നെ സജ്ജമാക്കിയ കൗണ്ടറുകളിൽനിന്നും വാങ്ങാം. എല്ലാത്തരം വാല്ലറ്റുകളും ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വഴിയും ഇടപാട് നടത്താം. ക്യു.ആർ കോഡുള്ള ടിക്കറ്റുകളാണിവ. 48 മണിക്കൂർ കഴിഞ്ഞാൽ ടിക്കറ്റ് അസാധുവാകും. തുർന്നുള്ള യാത്രക്ക് പമ്പയിൽനിന്ന് പുതിയ ടിക്കറ്റെടുക്കണം. 16ന് രാവിലെ എട്ടുമുതലാണ് റിസർവേഷൻ പ്രകാരം സർവിസ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ പൊലീസ് നിർദേശപ്രകാരം ഇത് അന്നുച്ചക്ക് 12 മുതലായി പുനഃക്രമീകരിച്ചിട്ടുണ്ട്.
ശബരി ദർശൻ പാക്കേജ്
ശബരിമല ദർശനത്തിന് നെടുമ്പാേശ്ലരി വിമാനത്താവളത്തിലും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും എത്തുന്നവർക്ക് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക പാക്കേജ്. വിമാനത്താവളത്തിൽനിന്ന് സ്വീകരിച്ച് എ.സി ബസിൽ ദർശനത്തിനെത്തിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുംവിധമാണ് പാക്കേജ്. രണ്ട് ബോട്ടിൽ കുടിവെള്ളവും ഒരു ബോട്ടിൽ അരവണയും പാക്കേജിലുണ്ട്. നെടുമ്പാശ്ശേരിയിൽനിന്നുള്ള പാക്കേജിന് 1500 രൂപയും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതിന് 900 രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.