എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടുന്നതിനെതിരെ കെ.എസ്​.ആർ.ടി.സി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: എം പാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഹൈകോടതി വിധിക്കെതിരെ കെ.എസ്​.ആർ.ടി.സി സുപ്രീംകോടതിയിൽ അപ്പീ ൽ നൽകി. ഹൈകോടതി ഉത്തരവ്​ സ്​റ്റേ ചെയ്യണമെന്നാണ്​ കെ.എസ്​.ആർ.ടി.സിയുടെ ആവശ്യം. താൽകാലിക നിയമനം നടത്താൻ കെ.എസ്​.ആർ.ടി.സിക്ക്​ അധികാരമുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹൈകോടതി ഉത്തരവ്​ നടപ്പിലായാൽ ഏകദേശം 1500 എംപാനൽ ഡ്രൈവർമാർക്കാവും തൊഴിൽ നഷ്​ടമാവുക. ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടാൽ സർവീസുകൾ നടത്താൻ ​കെ.എസ്​.ആർ.ടി.സി ബുദ്ധിമുട്ടും. ഇൗയൊരു സാഹചര്യത്തിൽ കൂടിയാണ്​ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെ.എസ്​.ആർ.ടി.സി സുപ്രീംകോടതിയെ സമീപിച്ചത്​.

നേരത്തെ ഹൈകോടതി ഉത്തരവിനെ തുടർന്ന്​ കെ.എസ്​.ആർ.ടി.സി എംപാനൽ കണ്ടക്​ടർമാരെ കൂട്ടത്തോടെ പിരിച്ച്​ വിട്ടിരുന്നു. ഇതേ തുടർന്ന്​ തൊഴിൽലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ കെ.എസ്​.ആർ.ടി.സിയിൽ നിന്ന്​ പുറത്തായ എംപാനൽ കണ്ടക്​ടർമാർ ​സെക്രട്ടറിയേറ്റിന്​ മുന്നിൽ സമരം നടത്തിയിരുന്നു.

Tags:    
News Summary - KSRTC Plea in supremcourt-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.