കെ.എസ്.ആര്‍.ടി.സി: മേയിലെ പെന്‍ഷന്‍ നല്‍കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ മേയ് മാസത്തെ പെന്‍ഷന്‍ നല്‍കി. സര്‍ക്കാര്‍ നല്‍കിയ 71 കോടി രൂപ വിനിയോഗിച്ചാണ്​ പെന്‍ഷന്‍ നൽകിയത്​. ഈ മാസം ആറിനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. ചൊവ്വാഴ്ച പെന്‍ഷന്‍കാരുടെ അക്കൗണ്ടിലേക്ക് പണമെത്തി.

അതേസമയം ജൂണിലെ പെന്‍ഷന്‍ മുടങ്ങിയിട്ടുണ്ട്. മാനേജ്‌മെന്റുമായുള്ള ധാരണപ്രകാരം എല്ലാമാസവും അഞ്ചിന് പെന്‍ഷന്‍ നല്‍കേണ്ടതുണ്ട്. സഹകരണ കൺസോർട്യം വഴിയാണ് കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം. കേരളബാങ്ക് വഴി ജില്ലകളിലേക്ക് പെൻഷൻ നൽകേണ്ടവരുടെ പട്ടിക നൽകിയാണ് നടപടിക്രമങ്ങൾ.

സഹകരണസംഘങ്ങളുടെ കൺസോർട്യം വഴി പെന്‍ഷന്‍ വിതരണം ചെയ്യുകയും ചെലവായ തുക പിന്നീട് സര്‍ക്കാര്‍ പലിശ സഹിതം തിരിച്ച് നല്‍കുന്നതുമാണ് പതിവ്. കെ.എസ്.ആര്‍.ടി.സിക്ക് പ്രവർത്തന മൂലധനമായി വർഷാവർഷം ബജറ്റിൽ നീക്കിവെക്കുന്ന 1000 കോടിയിൽനിന്നാണ് സഹകരണ കൺസോർട്യം വായ്പയായി നൽകിയ തുക പലിശ സഹിതം തിരിച്ചടക്കുന്നത്. 

Tags:    
News Summary - KSRTC: pension of May paid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.