മേയ്ദിന സമ്മാനം; തൊഴിലാളി ദിനത്തിൽ ശമ്പളം നൽകി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: തൊഴിലാളി ദിനത്തിൽ ജീവനക്കാർക്ക് ശമ്പളം നൽകി കെ.എസ്.ആർ.ടി.സി. മേയ് ദിനത്തിൽ ഇരുപത്തി രണ്ടായിരത്തിൽപ്പരം ജീവനക്കാരിലേക്കാണ് ശമ്പളം എത്തുക. എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപ ഇതിനായി അനുവദിച്ചത്. മേയ്ദിന സമ്മാനം എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ ഗതാഗത മന്ത്രിയാണ് ശമ്പളം നൽകിയ വിവരം പങ്കുവെച്ചത്.

ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നൽകുമെന്ന് ഗതാഗത വകുപ്പ് ഉറപ്പ് നൽകിയിരുന്നു. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെയും പ്രധാന പ്രഖ്യാപനമായിരുന്നു.

മന്ത്രിയുടെ കുറിപ്പ്

ലോക തൊഴിലാളി ദിനത്തില്‍ കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് മേയ് ദിന സമ്മാനമായി ശമ്പളം. ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്‍റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ ഗതാഗത വകുപ്പ് പ്രത്യേക നിര്‍ദ്ദേശം നൽകിയിരുന്നു.

ഈ നിർദ്ദേശ പ്രകാരമാണ് മേയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപ എത്തിച്ചേരുന്നത്. പ്രവര്‍ത്തന പുരോഗതിയിലും തൊഴിലാളി ക്ഷേമ നടപടികളിലും അഭിമാനകരമായ ഒരു ചരിത്രമെഴുതുകയാണ് ഈ മേയ് ദിനത്തില്‍ കെ.എസ്.ആർ.ടി.സി.

Tags:    
News Summary - KSRTC pays salaries on Labor Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.