കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയിൽ മൂന്ന് സംഘടനകൾക്ക് അംഗീകാരം. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) 35. 24 ശതമാനം വോട്ടുമായി കൂടുതൽ വോട്ട് നേടിയ സംഘടനയായി. ആകെ സാധുവായ 26,837 വോട്ടിൽ സി.ഐ.ടി.യുവിന് 9,457 എണ്ണം ലഭിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) 23. 37 ശതമാനം (6,271) വോട്ട് നേടി. കെ.എസ്.ടി എംപ്ലോയീസ് സംഘിന് (ബി.എം.എസ്) 18.21 ശതമാനം (4,888) വോട്ട് ലഭിച്ചു.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ - എ.ഐ.ടി.യു സി (9.64 ശതമാനം), കെ.എസ്.ആർ.ടി.സി വർക്കേഴ്സ് ഫെഡറേഷൻ (2.74), കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് ഫ്രണ്ട് യൂനിയൻ ( 1.24), കെ.എസ്.ആർ.ടി.ഇ വെൽഫെയർ അസോസിയേഷൻ (9.03) എന്നിങ്ങനെയാണ് മറ്റ് സംഘടനകൾക്ക് കിട്ടിയ വോട്ട്.
134 വോട്ട് അസാധുവായി. ആകെ ഏഴ് സംഘടനകളാണ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്. സ്റ്റേറ്റ് റിട്ടേണിങ് ഓഫിസർ കൂടിയായ റീജനൽ ജോയൻറ് ലേബർ കമീഷണർ ഡി.സുരേഷ് കുമാറിെൻറ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.
സ്ഥിരം ജീവനക്കാരായ 27,471 തൊഴിലാളികളായിരുന്നു സമ്മതിദായകർ. പോൾ ചെയ്ത വോട്ടിെൻറ 15 ശതമാനമെങ്കിലും ലഭിക്കുന്ന സംഘടനകൾക്കാണ് അംഗീകാരം.
51 ശതമാനമോ അതിൽ കൂടുതലോ വോട്ട് ലഭിക്കുന്ന സംഘടനയെ സോൾ ബാർഗെയ്നിങ് ഏജൻറായി പരിഗണിക്കും. മൂന്നു വർഷം കൂടുമ്പോഴാണ് ഹിതപരിശോധന. 2016ൽ സി.ഐ.ടി.യു വിന് 48.52ഉം ടി.ഡി.എഫിന് 27.01ഉം ബി.എം.എസിന് എട്ടും ശതമാനം വോട്ടാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.