തിരുവനന്തപുരം: ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യമനുസരിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസ് നടത്തും. കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായായിരിക്കും സർവിസുകൾ. ആഗസ്റ്റ് 19 മുതൽ 23 വരെ തുടർച്ചയായി അവധി വരുന്നതിനാൽ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച് എല്ലാ ഡിപ്പോകളിൽനിന്നും സർവിസ് നടത്തും. ദീർഘദൂര സർവിസുകളിൽ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തി. 18 ന് യാത്രക്കാരുടെ തിരക്കനുസരിച്ച് മുഴുവൻ സർവിസും നടത്തും.
ആഗസ്റ്റ് 15, 22 ദിവസങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ തിരക്കനനുസരിച്ച് ആവശ്യമായ സർവിസ് നടത്തും.
കൂടുതൽ യാത്രാക്കാരുണ്ടെങ്കിൽ ദീർഘദൂര ബസുകൾ എൻഡ് ടു എൻഡ് ഫെയർ നിരക്കിൽ കൂടുതൽ സർവിസുകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.