ഗഡുക്കളായി ശമ്പളം ലഭിക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ പുനഃപരിശോധിക്കാമെന്ന് കെ.എസ്.ആർ.ടി.സി

കൊച്ചി: ഗഡുക്കളായുള്ള ശമ്പള വിതരണം ചെയ്യാനുള്ള തീരുമാനം പരിശോധിച്ച് ഭേദഗതി വരുത്താമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. മാസ ശമ്പളം ആദ്യ ആഴ്ച്ചയിൽ തന്നെ നൽകണമെന്ന് ജീവനക്കാർ അഭ്യർഥിച്ചതിന്റെ ഭാഗമാണ് ഗഡുക്കളായി നൽകാൻ തീരുമാനിച്ചത്. തൊഴിലാളികൾക്ക് ബുദ്ധിമുട്ടാണെങ്കിൽ തീരുമാനം പുനഃപരിശോധിക്കാമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഗഡുക്കളായി ശമ്പളം നൽകുന്നതിനെതിരെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ജീവനക്കാരുടെ അഭിഭാഷകൻ നേരിട്ടെത്തി കോടതിയെ അറിയിക്കുകയായിരുന്നു.

തുടർന്നാണ് ഹൈക്കോടതി കെ.എസ്.ആർ.ടി.സിയോട് നിലപാട് തേടിയത്. ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കുലർ വ്യത്യാസപ്പെടുത്തണമെന്നും ഹൈക്കോടതി പറഞ്ഞു.

Tags:    
News Summary - KSRTC may reconsider if getting salary in installments is difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.