കെ. എസ്. ആർ ടി.സി ദീർ ഘ ദൂര സർവീസ് നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സർവീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും.

ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു.

അതേസമയം, സർവീസുകൾ ആരംഭിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പിന് എതിർപ്പുണ്ട്. സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും കെ.എസ്.ആര്‍.ടി.സി സി.എം.ഡിയോടും ആവശ്യപ്പെട്ടു.

Tags:    
News Summary - KSRTC long distance service will start from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.