തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിക്ക് പ്രതിമാസം 81 ലക്ഷം രൂപയുടെ അധിക ബാധ്യത. 2.7 ലക്ഷം രൂപയാണ് ഇന്ധനച്ചെലവില്‍ പ്രതിദിനം കെ.എസ്.ആര്‍.ടി.സി അധികമായി ചെലവഴിക്കേണ്ടി വരുന്നത്. ദിവസം നാലരലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്ആര്‍.ടി.സിക്ക് വേണ്ടത്. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധന കോര്‍പറേഷനെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് 125 കോടി രൂപ ഡീസല്‍ വാങ്ങിയവകയില്‍ നല്‍കാനുണ്ട്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനും ആറുകോടി രൂപ കുടിശ്ശികയുണ്ട്. ഇതുകാരണം എണ്ണക്കമ്പനികള്‍ ആവശ്യത്തിനനുസരിച്ച് ഡീസല്‍ നല്‍കാറില്ല. ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ വരുമാനത്തില്‍ കൂടിയിട്ടുണ്ട്. എന്നാല്‍, അപ്രതീക്ഷിത എണ്ണ വില വര്‍ധന ഈ വരുമാന വര്‍ധനയുടെ ആനുകൂല്യവും നഷ്ടപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.