തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളുടെ നടത്തിപ്പിനുള്ള 'സ്വിഫ്റ്റ്' കമ്പനി രൂപവത്കരിക്കുന്നതിൽ തൊഴിലാളി യൂനിയനുകളുമായി നടത്തിയ ചർച്ചയിൽ ധാരണയായില്ല. പ്രതിപക്ഷസംഘടനകൾ ശക്തമായ എതിർപ്പുന്നയിച്ചെങ്കിലും കമ്പനിയുമായി മുന്നോട്ടുപോകാനാണ് സി.എം.ഡിയുടെ തീരുമാനം. 'കാടടച്ച് എതിർക്കേണ്ടതില്ലെന്നും' കൂടുതൽ ചർച്ചകൾക്കും വ്യക്തതക്കും ശേഷമേ സ്വിഫ്റ്റ് നടപ്പാക്കാൻ പാടുള്ളുവെന്നുമാണ് സി.െഎ.ടി.യു നിലപാട്.
കെ സ്വിഫ്റ്റ് കമ്പനി രൂപവത്കരണത്തിന് തൊഴിലാളി സംഘടനകളുടെ പിന്തുണ തേടിയാണ് സി.എം.ഡി ബിജു പ്രഭാകർ യോഗം വിളിച്ചത്. ദീർഘദൂര സർവിസുകൾ പ്രത്യേക കമ്പനിയുടെ ഭാഗമാകുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് നഷ്ടസർവിസുകൾ മാത്രമാകുമെന്ന് യൂനിയനുകൾ ചൂണ്ടിക്കാട്ടി. സ്വതന്ത്ര കമ്പനി എന്നതിൽനിന്നുമാറി നിലവിലെ മൂന്ന് മേഖലകൾ പോലെ നാലാമതൊരു മേഖലയായി സ്വിഫ്റ്റിനെ കണക്കാക്കണമെന്നും ആവശ്യമുയർന്നു.
പിൻവാതിൽ നിയമനത്തിനാണ് പുതിയ കമ്പനി രൂപവത്കരണമെന്നും ശക്തമായി എതിർക്കുമെന്നും ഐ.എൻ.ടി.യു.സി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിക്ക് സമാന്തരമായി മറ്റൊരു കമ്പനി രൂപവത്കരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ബി.എം.എസ് നിലപാട്. ചർച്ചയിൽ കമ്പനി രൂപവത്കരണത്തെ സി.ഐ.ടി.യു എതിർത്തില്ല.
സ്വിഫ്റ്റ് രൂപവത്കരണത്തിൽ ആശങ്കവേണ്ടെന്നും എല്ലാം സുതാര്യമായിരിക്കുമെന്നും സി.എം.ഡി പറഞ്ഞു. സി.എം.ഡിയുടെ വിവാദ പരാമർശങ്ങളിൽ തുടർപ്രതിഷേധങ്ങൾ വേെണ്ടന്നും യൂനിയനുകൾ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.