Posted On
date_range Updated On
date_range കെ.എസ്.ആര്‍.ടി.സി ജീവനക്കാർ വെള്ളിയാഴ്ച പണിമുടക്കും
തിരുവനന്തപുരം: തുടര്‍ച്ചയായ ശമ്പളം മുടങ്ങലില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് രാത്രി 12 മണിക്ക് ആരംഭിക്കും. വ്യാഴാഴ്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച രാത്രി 12വരെയാണ് സമരം. ഇന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
എ.ഐ.ടി.യു.സിയുടെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍, കോണ്‍ഗ്രസ് സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടി.ഡി.എഫ്), ബി.എം.എസിന്‍െറ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകളാണ് സമരത്തിലുള്ളത്. എന്നാൽ, സി.ഐ.ടി.യുവിന്‍റെ കെ.എസ്.ആര്‍.ടി.ഇ.എ സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.