പെരുവന്താനം: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ആലപ്പുഴ ഇരവന്‍കര പ്രണവ് ഭവനില്‍ പ്രദീപാണ് (43) പൊലീസ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ കുമളിയില്‍നിന്ന് മാവേലിക്കരക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് ഇയാള്‍ ഓടിച്ചത്. മലയോര പാതയിലെ അപകടം പതിയിരിക്കുന്ന കൊടും വളവുകളും കൊക്കയും മൂടല്‍ മഞ്ഞും നിറഞ്ഞ റോഡിലൂടെ അശ്രദ്ധയോടെ വാഹനമോടിച്ച ഇയാളെ യാത്രക്കാര്‍ ചോദ്യം ചെയ്തെങ്കിലും ഇത് വകവെക്കാതെ അശ്രദ്ധമായ വാഹനമോടിക്കല്‍ തുടരുകയായിരുന്നു.
യാത്രക്കാര്‍ പെരുവന്താനം പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്റ്റേഷനു മുന്നിലത്തെിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസ് പൊലീസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വൈദ്യപരിശോധനക്ക് വിധേയനാക്കുകയുമായിരുന്നു. പരിശോധനയില്‍ മദ്യപിച്ചിരുന്നതായി കണ്ടത്തെി. ഇയാളെ പെരുവന്താനം എസ്.ഐ പി.ജെ. വര്‍ഗീസ് അറസ്റ്റ് ചെയ്തു.
പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബസിലെ യാത്രക്കാരെ പിന്നീട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. പൊന്‍കുന്നം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃരത്തെി ബസ് കൊണ്ടുപോയി. മദ്യലഹരിയില്‍ ബസ് ഓടിച്ചു അറസ്റ്റിലായ പ്രദീപിനെ കെ.എസ്.ആര്‍.ടി.സി സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.