തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ഏര്‍പ്പെടുത്തിയ ഡബിള്‍ഡ്യൂട്ടി നിയമവിരുദ്ധമാണെന്ന് പ്രഫ.സുശീല്‍ഖന്ന. പുനരുദ്ധാരണ പാക്കേജിന് അന്തിമരൂപം നല്‍കുന്നതിനുള്ള ചര്‍ച്ചക്കെത്തിയ ഖന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നിയമപ്രകാരം സിംഗിൾ ഡ്യൂട്ടിയേ അനുവദിക്കാനാകൂ. വാടക ബസ് സംവിധാനം മറ്റ് സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു ഇതേക്കുറിച്ച ചോദ്യത്തിന് ഖന്നയുടെ മറുപടി. കെ.എസ്.ആർ.ടി.സി നഷ്ടത്തിലുള്ള സ്ഥാപനമാണ്. ഒന്നിനെയും കണ്ണടച്ച് എതിര്‍ക്കേണ്ടതില്ല. തൊഴിലാളി യൂനിയനുകളും മാനേജ്മെൻറും ഒന്നിച്ചുനില്‍ക്കണം. ബസുകളുടെ ഉപയോഗം വര്‍ധിപ്പിക്കണം. മേഖലാവത്കരണം അനിവാര്യമാണ്. കെ.എസ്.ആര്.ടി.സി ശരിയായ ദിശയിലാണ്.
പ്രാഥമിക റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലല്ല മാനേജ്മെൻറ് പ്രവര്‍ത്തിക്കുന്നതെന്ന വാദം അദ്ദേഹം തള്ളി. യൂനിയനുകളും ജീവനക്കാരും എം.ഡിയുമായി സഹകരിച്ചാല്‍ ലക്ഷ്യം കൈവരിക്കാം. മാസവരുമാനം കൂടിയിട്ടുണ്ട്. ദിവസവരുമാനം പത്തുകോടിയിലെത്താന് പ്രയാസമില്ല. ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിച്ചും റൂട്ട് പുനഃക്രമീകരിച്ചും പരമാവധി ബസുകളിറക്കിയും നേട്ടം കൈവരിക്കാം. ഭരണസമിതി പരിഷ്കരിക്കണം. മാനേജ്മെന്റ് വൈദഗ്ധ്യമുള്ളവര്‍ ഭരണസമിതിയിലും ഉണ്ടാകണമെന്നും സുശീല്‍ഖന്ന പറഞ്ഞു.
ഒരുമാസത്തിനുള്ളില്‍ സുശീൽ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച അദ്ദേഹം മാനേജ്്മെൻറുമായി കൂടിക്കാഴ്ച നടത്തി. ചില ഡിപ്പോകളും സന്ദർശിച്ചു. ബുധനാഴ്ച തൊഴിലാളിനേതാക്കളുമായി ചര്‍ച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.