കെ.എസ്​.ആർ.ടി.സി വിഭജനം: ഇടത്​ ട്രേഡ്​ യൂനിയനുകൾ രണ്ടു തട്ടിൽ

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യെ മൂ​ന്നാ​യി വി​ഭ​ജി​ക്കാ​നു​ള്ള ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ത്തി​ൽ ​ഇ​ട​ത്​ യൂ​നി​യ​നു​ക​ൾ ര​ണ്ടു​​ത​ട്ടി​ൽ. ​തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ച്​ സി.​െ​എ.​ടി.​യു നേ​തൃ​ത്വ​ത്തി​െ​ല കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ​യും ശ​ക്ത​മാ​യി എ​തി​ർ​ത്ത്​ എ.​െ​എ.​ടി.​യു.​സി നേ​തൃ​ത്വം ന​ൽ​കു​ന്ന കെ.​എ​സ്.​ടി.​ഇ.​യു​വു​മാ​ണ്​ രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. 

ഇ​ത്​ അ​ശാ​സ്​​ത്രീ​യ​മാ​ണെ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ന​ഷ്​​ട​ത്തി​ലേ​ക്ക്​ ത​ള്ളാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ​വെ​ന്നും​ ​കെ.​എ​സ്.​ടി.​ഇ.​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജി. രാ​ഹു​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, സു​ശീ​ൽ ഖ​ന്ന റി​പ്പോ​ർ​ട്ടി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​കേ​ന്ദ്രീ​ക​രി​ച്ച്​​ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ലാ​ഭ​ത്തി​ലാ​ക്കാ​നു​ള്ള നി​ല​പാ​ട്​ സ്വാ​ഗ​താ​ർ​ഹ​മാ​െ​ണ​ന്നാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ഹ​രി​കൃ​ഷ്​​ണ​​​െൻറ അ​ഭി​പ്രാ​യം. കെ.​എ​സ്.​ആ​ർ.​ടി.​സ​ി​യെ മൂ​ന്ന്​ ലാ​ഭ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​മെ​ന്നാ​യി​രു​ന്നു ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം. പ്ര​ഫ. സു​ശീ​ൽ ഖ​ന്ന റി​പ്പോ​ർ​ട്ടി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ർ​പ​റേ​ഷ​നെ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്​ എ​ന്നി​വ കേ​ന്ദ്ര​മാ​ക്കി വി​ഭ​ജി​ക്കാ​നാ​ണ്​ നീ​ക്കം. രാ​ജ്യ​ത്ത്​ വി​ഭ​ജ​നം ഏ​ർ​പ്പെ​ടു​ത്തി​യ ഒ​റ്റ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​നും ലാ​ഭ​ത്തി​ലാ​യി​ട്ടി​ല്ലെ​ന്ന​ത്​ അ​നു​ഭ​വ​മാ​ണെ​ന്ന്​ എ.​െ​എ.​ടി.​യു.​സി വ്യ​ക്ത​മാ​ക്കു​ന്നു. ത​മി​ഴ്​​നാ​ട്​ അ​ഞ്ചാ​യി വെ​ട്ടി​മു​റി​ച്ചെ​ങ്കി​ലും അ​ഞ്ചും ന​ഷ്​​ട​ത്തി​ലാ​ണ്. 

ക​ർ​ണ്ണാ​ട​ക​യി​ലും സ്ഥി​തി വ്യ​ത്യ​സ്​​ത​മ​ല്ല. പൊ​തു ഗ​താ​ഗ​ത​ത്തി​​​െൻറ 98 ശ​ത​മാ​ന​വും കൈ​കാ​ര്യം ചെ​യ്യു​ന്ന ക​ർ​ണാ​ട​ക കോ​ർ​പ​റേ​ഷ​ന്​ ലാ​ഭ​ത്തി​ലാ​കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ കാ​ര്യം പ​റ​യാ​നി​െ​ല്ല​ന്നാ​ണ്​ ഇ​വ​രു​ടെ വാ​ദം. കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ക​മ്പ​നി​യാ​ക്കാ​ൻ 1984ലും 1995​ലും നീ​ക്കം ന​ട​ന്ന​പ്പോ​ൾ അ​തി​നെ​തി​രെ ശ​ക്ത​മാ​യി ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തി​യാ​ണ്​ തീ​രു​മാ​നം പി​ൻ​വ​ലി​പ്പി​ച്ച​ത്. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റ​ി​​​െൻറ കാ​ല​ത്തു ന​ട​ന്ന ഇൗ ​ര​ണ്ടു​ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ​യും കെ.​എ​സ്.​ടി.​ഇ.​യു​വും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ്​ അ​ണി​നി​ര​ന്ന​ത്.

ധ​ന​മ​​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്​ കൂ​ടി മു​ൻ​കൈ എ​ടു​ക്കു​ന്ന വി​ഭ​ജ​ന നീ​ക്ക​ത്തി​നെ​തി​രെ​യും 1984 ലെ​യും 95 ലെ​യും പോ​ലെ ശ​ക്​​ത​മാ​യി പ്ര​ക്ഷോ​ഭ​ത്തി​നു​ത​ന്നെ​യാ​ണ്​ എ.​െ​എ.​ടി.​യു.​സി​യു​ടെ തീ​രു​മാ​നം. പ​ക്ഷേ, ഇ​ത്ത​വ​ണ കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ മ​റു​പ​ക്ഷ​ത്താ​െ​ണ​ന്ന്​ മാ​ത്രം. ഇ​ന്ധ​ന നി​കു​തി കു​റ​ക്കാ​ത്ത​തി​ലും എ.​െ​എ.​ടി.​യു.​സി​ക്ക്​ പ്ര​തി​ഷേ​ധ​മു​ണ്ട്. ശ​മ്പ​ള​മു​ട​ക്ക​ത്തി​ലും പെ​ൻ​ഷ​ൻ വി​ഷ​യ​ത്തി​ലു​മ​ട​ക്കം ആ​ദ്യം മു​ത​ലേ സ​മ​ര​രം​ഗ​ത്താ​ണ്. പ്ര​ക്ഷോ​ഭ​രം​ഗ​ത്തു​ള്ള സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ൾ സ്വ​ന്തം സ​ർ​ക്കാ​ർ ഭ​രി​ക്കു​േ​മ്പാ​ൾ സ​മ​രം ചെ​യ്​​ത​തി​ന്​ ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ച അ​പൂ​ർ​വ​ത​യും ഇ​തി​നോ​ട​ക​മു​ണ്ടാ​യി.

Tags:    
News Summary - KSRTC Division: Left Trade Union Splitted -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.