കണ്ടക്​ടർ ഒഴിവുകളുടെ കൃത്യകണക്കില്ല; ഹൈകോടതിക്ക് അതൃപ്​തി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർമാരുടെ ഒഴിവുകൾ സംബന്ധിച്ച്​ കൃത്യമായ കണക്ക്​ നൽകാത്ത സർക്കാർ നടപടിയിൽ ​ൈ ഹകോടതിക്ക്​ അതൃപ്​തി. അവധിയിൽ പോയവരുടെയും അവധി നീട്ടാൻ അപേക്ഷ നൽകിയവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഇ വർ തിരികെയെത്തിയാലേ എത്ര ഒഴിവുണ്ടെന്ന് പറയാനാകൂവെന്നുമുള്ള കെ.എസ്.ആർ.ടി.സിയുടെ വിശദീകരണത്തെതുടർന്നാണ്​ ജസ്​ റ്റിസ്​ വി. ചിദംബരേഷ്​, ജസ്​റ്റിസ്​ ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ അതൃപ്​തി വ്യക്​തമാക്കിയത്​. കെ.എസ്.ആർ.ടി.സിയുടെ മറുപടി തൃപ്തികരമല്ലെന്നും അധികൃതർ കോടതിയുടെ വിമർശനം ക്ഷണിച്ചുവരുത്തുകയാണെന്നും ഡിവിഷൻബെഞ്ച്​ അഭിപ്രായപ്പെട്ടു.

കണ്ടക്​ടർ നിയമനത്തിന്​​ പി.എസ്.സി ലിസ്​റ്റിലുള്ള 4051 പേരിൽ 3734 പേർ നിയമന ഉത്തരവ് കൈപ്പറ്റിയെങ്കിലും ഇതുവരെ ജോലിക്ക്​ കയറിയത്​ 1421 പേരാണെന്ന്​ കെ.എസ്​.ആർ.ടി.സി വിശദീകരണത്തിൽ പറയുന്നു. നിയമന ഉത്തരവ് തയാറാക്കിയത് 3941 പേർക്കാണ്​. 1478 പേർ നേരിട്ടെത്തി ഉത്തരവ് കൈപ്പറ്റി. സ്പീഡ് പോസ്​റ്റിൽ 2463 പേർക്ക് അയച്ചു. ആളില്ലെന്ന കാരണത്താൽ 207 ഉത്തരവുകൾ തിരിച്ചെത്തി. ജോലിക്ക്​ കയറാൻ 71 പേർ കൂടുതൽ സമയം​ തേടിയിട്ടുണ്ട്​. കണ്ടക്ടർമാരില്ലാതെ സർവിസ് നടത്തണമെന്ന ശിപാർശയും സുശീൽഖന്ന റിപ്പോർട്ടിലെ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള ശിപാർശയും പരിഗണിക്കുന്നുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.

തുടർന്നാണ്​ ഇത്തരം വിശദീകരണം തൃപ്തികരമല്ലെന്ന്​ കോടതി വ്യക്​തമാക്കിയത്​. ഒരു കോർപറേഷനിലും പിൻവാതിൽ നിയമനം അനുവദിക്കില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. പി.എസ്.സി ശിപാർശ ചെയ്തവരിൽ 110 പേരുടെ വിശദാംശങ്ങൾ ലഭ്യമായില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വിശദീകരിച്ചപ്പോൾ, വിവരങ്ങൾ നൽകാതിരുന്നത്​ എന്തുകൊണ്ടാണെന്ന്​ കോടതി പി.എസ്​.സിയോട്​ ആരാഞ്ഞു. തുടർന്ന്​ കണ്ടക്​ടർ നിയമനവുമായി ബന്ധപ്പെട്ട ഹരജികൾ കോടതി തിങ്കളാഴ്​ച പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - KSRTC Conductor High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.