തിരുവനന്തപുരം: നഗരത്തിലെ ആശുപത്രികൾ, ഓഫിസുകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ആരംഭിച്ച സിറ്റി സർവിസിന്റെ രണ്ടാം ഘട്ടമായുള്ള സിറ്റി ഷട്ട്ൽ സർവിസിന് വ്യാഴാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് പാപ്പനംകോട് ഡിപ്പോയിൽ മന്ത്രി വി. ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു 'ടുഡേ ടിക്കറ്റ്' പ്രകാശനം ചെയ്യും.
രണ്ടാംഘട്ടത്തിൽ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള വിവിധ സ്ഥലങ്ങളെ സിറ്റി സർക്കുലറിലേക്ക് ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സിറ്റി ഷട്ടിലിൽ ആവിഷ്കരിക്കുന്നത്. നഗരപ്രാന്തത്തിലുള്ളവർക്ക് സമയത്ത് ഓഫിസിൽ എത്താനടക്കം ഷട്ടിൽ സർവിസുകൾ സഹായകരമാകുമെന്നാണ് കരുതുന്നത്. പള്ളിച്ചൽ-കിഴക്കേകോട്ട-തിരുവനന്തപുരം, പ്രാവച്ചമ്പലം-കിഴക്കേകോട്ട-തിരുവനന്തപുരം, നേമം-കിഴക്കേകോട്ട-തിരുവനന്തപുരം എന്നിങ്ങനെ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ 15 മുതൽ 30 മിനിറ്റ് ഇടവിട്ടാണ് സർവിസ്.
സിറ്റി സർക്കുലർ ബസിൽ 24 മണിക്കൂർ സമയപരിധിയില്ലാതെ എല്ലാ സർക്കിളിലും യാത്ര ചെയ്യാൻ പ്രാരംഭ ഓഫറായി 50 രൂപക്ക് ഗുഡ് ഡേ ടിക്കറ്റ് നൽകിവരുന്നുണ്ട്. എന്നാൽ, പ്രതിദിനം യാത്രക്കാരുടെ കുറഞ്ഞ യാത്രാവാശ്യത്തിനായി 12 മണിക്കൂർ പരിധിയുള്ളതാണ് പുതുതായി കെ.എസ്.ആർ.ടി.സി അവതരിപ്പിക്കുന്ന ടുഡേ ടിക്കറ്റ്. പ്രാരംഭ ഓഫർ ആയി കേവലം 30 രൂപക്ക് 12 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാം.
•പള്ളിച്ചൽ-കിഴക്കേകോട്ട-തമ്പാനൂർ
•മുടവൻമുകൾ-ജഗതി-ബേക്കറി ജങ്ഷൻ
•മലയിൻകീഴ്-തിരുമല
•കരകുളം-പേരൂർക്കട
•വട്ടപ്പാറ-മെഡിക്കൽ കോളജ്
•കഴക്കൂട്ടം-ശ്രീകാര്യം-മെഡിക്കൽ കോളജ്
•പോത്തൻകോട്-ആക്കുളം-മെഡിക്കൽ കോളജ്
•ശ്രീകാര്യം-പോങ്ങുംമൂട്-മെഡിക്കൽ കോളജ്
•ആനയറ-ഒരുവാതിൽക്കോട്ട-മെഡിക്കൽ കോളജ്
•വേളി-ചാക്ക-മെഡിക്കൽ കോളജ്
•കുളത്തൂർ-മെഡിക്കൽ കോളജ്
•കോവളം-തിരുവല്ലം-തിരുവനന്തപുരം
•പൂവാർ-തിരുവനന്തപുരം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.