Posted On
date_range Updated On
date_range മലപ്പുറം തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
കോട്ടക്കൽ: മലപ്പുറം തലപ്പാറ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയപാത നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്താണ് ബസ് മറിഞ്ഞത്.
റോഡിൽനിന്നു പത്തടി താഴ്ചയിലേക്ക് ബസ് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 15ഓളം യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.