Posted On
date_range Updated On
date_range മുത്തങ്ങയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കൽപറ്റ: മുത്തങ്ങയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും, കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം കുന്നേല്‍ കാവിലിടത്ത് പറമ്പ് ജോസ് തോമസ് (70) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
ഭാര്യ ഷീല (62 )യ്ക്കും, കെ.എസ്.ആര്‍.ടി.സി ബസ്സിലെ ഒരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഷീലയെ പിന്നീട് മേപ്പാടി വിംസിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.