ഗൾഫിൽനിന്ന് എത്തിയത് രാവിലെ; ഷിബുവിൻെറ കുടുംബസമേതമുള്ള യാത്ര മരണത്തിലേക്ക്

ചാത്തന്നൂർ: ഗൾഫിൽനിന്ന് രാവിലെ എത്തിയ ഷിബുവിൻറെ കുടുംബസമേതമുള്ള യാത്ര മരണത്തിലേക്ക്. സഹോദരിയെ കാണാനുള്ള യാത്രയിലാണ് സ്കൂട്ടർ യാത്രികരായ ദമ്പതികളും മകനും കെ.എസ്​.ആർ.ടി.സി സൂപ്പർ ഫാസ്​റ്റ് ബസിടിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആറു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാത്തന്നൂർ ഏറം കൊല്ലൻറഴികം ആദിത്യയിൽ ഷിബു ശിവാനന്ദൻ (40), ഭാര്യ സിജി (35), മകൻ അനന്തു എന്ന ആദിത്യൻ (11) എന്നിവരാണ് മരിച്ചത്. ഇളയമകൻ ആദിഷ് (ഏഴ്​) അത്ഭുതകരമായി രക്ഷപ്പെട്ടു. ഗൾഫിൽനിന്ന് വെള്ളിയാഴ്​ച രാവിലെയാണ്​ ഷിബു നാട്ടിലെത്തിയത്​. 

ചാത്തന്നൂരിൽനിന്ന് ആദിച്ചനല്ലൂരിലെ സഹോദരിയുടെ വീട്ടിലേക്ക്​ പോക​െവ ഉച്ചക്ക്​ 2.15 ഓടെയായിരുന്നു അപകടം. തിരുമുക്ക് പെട്രോൾ പമ്പിന് സമീപംവെച്ച് എതിർദിശയിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് സൂപ്പർഫാസ്​റ്റ്​ ബസ് വരുന്നത്​ കണ്ട് ഇവരുടെ മുന്നിൽപോയ കാർ ബ്രേക്ക് ചെയ്തു. ഇതുകണ്ട്​ നിർത്താൻ ശ്രമിക്കവേ സ്കൂട്ടർ റോ‌ഡിലേക്ക് മറിഞ്ഞ് ഷിബുവും ഭാര്യ സിജിയും മകൻ ആദ്യത്യനും ദേശീയപാതയിലേക്ക് തെറിച്ച് വീണു. ഇൗ സമയം ബസ് മൂന്നു​േപരെയും ഇടിക്കുകയായിരുന്നു. മൂവരും സംഭവ സ്ഥലത്ത് മരിച്ചു. റോഡി​​​​െൻറ അരികിലേക്ക് തെറിച്ചു വീണ ആദിഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സൂപ്പർ ഫാസ്​റ്റ്​ ബസും സ്​കൂട്ടറിന്​ മുന്നിൽ സഞ്ചരിച്ചിരുന്ന കാറും ചാത്തന്നൂർ ​െപാലീസ്​ കസ്​റ്റഡയിലെടുത്തിട്ടുണ്ട്​. 

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഷിബുവി​​​​െൻറ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെയും സിജിയുടെയും ആദിത്യ​​​​​െൻറയും മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെയും മോർച്ചറിയിലെക്ക്​ മാറ്റി. -പരേതനായ ശിവാനന്ദനാണ് ഷിബുവി​​​​െൻറ പിതാവ്. മാതാവ്: സോജ. സിജിയുടെ പിതാവ്: വിമലൻ. മാതാവ്: അമ്മിണി. സിജിയുടെ മാതാപിതാക്കൾ വിദേശത്താണ്. ഇവർ ശനിയാഴ്​ച നാട്ടിലെത്തിയ ശേഷം മൃതദേഹം സംസ്കരിക്കും.

ചാത്തന്നൂരിനെ ദുഃഖത്തിലാഴ്ത്തി കുടുംബത്തി​​​​െൻറ മരണം
ഗൾഫിൽനിന്ന്​ അവധിക്ക് നാട്ടിലെത്തിയ യുവാവും ഭാര്യയും മകനും അപകടത്തിൽപെട്ട് മരിച്ചെന്ന വാർത്ത ചാത്തന്നൂർ നിവാസികൾ ശ്രവിച്ചത് ഞെട്ടലോടെ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ അപകടവാർത്ത കാട്ടുതീപോലെ പടർന്നതോടെ അപകടസ്ഥലവും പരിസരവും ജനത്തെകൊണ്ട് നിറഞ്ഞു. ചാത്തന്നൂർ ഏറം കൊല്ലൻറഴികത്ത് ഷിബു ശിവാനന്ദൻ, ഭാര്യ സിജി, മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിന്​ ദുബൈയിൽനിന്ന്​ അവധിക്ക് വെള്ളിയാഴ്ച രാവിലെയാണ്​ ചാത്തന്നൂർ ഏറത്തുള്ള വീട്ടിലെത്തിയത്​. കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും വിശേഷങ്ങൾ പങ്കുവെച്ചശേഷം മക്കളെയും സ്കൂളിൽ നിന്നും വിളിച്ച് സ്കൂട്ടറിൽ ആദിച്ചനല്ലൂരിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകവെയാണ് അപകടത്തിൽപെട്ടത്. 

അമിതവേഗവും ഓവർടേക്കിങ്ങും; ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു
ദേശീയപാതയിലെ വാഹനങ്ങളുടെ അമിതവേഗവും ഓവർടേക്കിങ്ങും കാരണം അപകടം വർധിക്കുന്നു. അപകടസാധ്യത കൂടിയ മേഖലകളിൽ പൊലീസോ മോട്ടോർ വാഹനവകുപ്പോ പരിശോധന നടത്താൻ തയാറാകുന്നില്ല. വെള്ളിയാഴ്ച ചാത്തന്നൂർ തിരുമുക്ക് പെട്രോൾ പമ്പിനടുത്ത് അപകടത്തിൽപെട്ട് സ്കൂട്ടർ യാത്രികരായ കുടുംബം മരിക്കാനിടയാക്കിയ സംഭവത്തിൽ അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്​റ്റ്​ ബസ് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത്​ വന്നതാണ് മൂന്നുപേരുടെ മരണത്തിനിടയാക്കിയതെന്ന്​ ദൃക്​സാക്ഷികൾ പറയുന്നു. 

ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്ക് മുതൽ ഇത്തിക്കര വരെയുള്ള ഭാഗത്ത് നിരവധി ജീവനുകളാണ് അപകടത്തിൽപെട്ട് പൊലിഞ്ഞിട്ടുള്ളത്. ചികിത്സകിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകൻ ഉൾ​െപ്പടെയുള്ളവർ അപകടത്തിൽപെട്ടത് ഈഭാഗത്തു​െവച്ചാണ്. ഓരോഅപകടങ്ങളും നടക്കുമ്പോൾ സടകുടഞ്ഞെഴുന്നേറ്റ് എത്തുന്ന പൊലീസും മോട്ടോർ വാഹന ഉദ്യോഗസ്ഥരും അപകടം കുറക്കുന്നതിനായി പല പരിഹാരമാർഗങ്ങളും നിർദേശിക്കാറുണ്ടെങ്കിലും അതെല്ലാം കടലാസിൽ ഒതുങ്ങുകയാണ് പതിവ്. ദേശീയപാതയിൽ ഈഭാഗത്തെ അപകടങ്ങൾ കുറക്കാൻ നിലവിലെ റോഡി​​​​െൻറ മധ്യഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. ഈ ഭാഗത്ത് വാഹന പരിശോധന നടത്തുന്ന ഹൈവേ പൊലീസ് ഓവർടേക്കിങ്​ നടത്തുകയും അമിതവേഗത്തിൽ വരികയും ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഉൾ​െപ്പടെയുള്ള വലിയവാഹനങ്ങളെ തടഞ്ഞ്​ നിർത്താറില്ല. 

സീറ്റ് ബെൽറ്റ് ധരിക്കാത്ത വാഹനങ്ങളും ഹെൽമറ്റ് ധരികാതെ ബൈക്ക് ഓടിക്കുന്നവരെയും മാത്രമാണ് ഇവർ പിടികൂടുകയെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. വേഗം പരിശോധിക്കുന്നതിനുള്ള ഉപകരണം ഘടിപ്പിച്ചിട്ടുള്ള പൊലീസി​​​​െൻറ ഇൻറർസെപ്റ്റർ വാഹനവും ദേശീയപാതയിൽ കാണാനില്ലാത്ത അവസ്ഥയാണുള്ളത്.

Tags:    
News Summary - KSRTC BUS Hit Bike in Kollam; Three Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.