Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് കേടായി; വയനാട് ചുരത്തിൽ ഗതാഗതം നിലച്ചു
വൈത്തിരി: കെ.എസ്.ആർ.ടി.സി ബസ് കേടായതിനെ തുടർന്ന് വയനാട് ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് ബസ് ആറാം വളവിൽ നിന്നുപോയത്.
മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. അടിവാരം പൊലീസും ഹൈവെ പൊലീസും സ്ഥലത്തെത്തി ഒൻപത് മണിയോടെ ചെറിയ വാഹനങ്ങൾ കടത്തിവിട്ടു.
താമരശ്ശേരി ഗാരേജിൽ നിന്നും മെക്കാനിക്കുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. മഴക്കാലമായതോടെ ചുരത്തിലെ എട്ടും ആറും വളവുകളിൽ കുഴികൾ രൂപപ്പെട്ടതും യാത്ര ദുഷ്കരമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.