കെ.എസ്.ആർ.ടി.സിക്ക് കേന്ദ്ര പുരസ്കാരം; ജീവനക്കാരെ ആദരിച്ചു

തിരുവന്തപുരം: കേന്ദ്ര സർക്കാർ ഭവന-നഗര കാര്യ വകുപ്പ് ഏർപ്പെടുത്തിയ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങൾക്കുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കാൻ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി പ്രവർത്തിച്ച ജീവക്കാരെ അനുമോദിച്ചു. തിരുവനന്തപുരം സെൻട്രലിൽ നടന്ന അനുമോദന ചടങ്ങിൽ ​ഗതാ​ഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, സിഎംഡി ബിജുപ്രഭാകർ എന്നിവർ സംസാരിച്ചു.

ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനം ഉള്ള നഗരം (City with the best Public Transport System) എന്ന വിഭാഗത്തിൽ സിറ്റി സർക്കുലർ സർവിസിന് പ്രശംസനീയമായ നഗരഗതാഗത പുരസ്കാരവും (Commentation Award in Urban Transport), പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിൽ ഗ്രാമവണ്ടി പദ്ധതിക്ക് ഏറ്റവും മികച്ച നഗരഗതാഗത പുരസ്കാരവുമാണ് (Award of Excellence in Urban Transport) ലഭിച്ചത്.

​ഗ്രാമവണ്ടി യാഥാർഥ്യമാക്കുന്നതിന് ആദ്യമായി മുന്നോട്ട് വന്ന പാറശ്ശാല എംഎൽഎ സി.കെ ഹരീന്ദ്രൻ, ആദ്യമായി നടപ്പിലാക്കിയ കൊല്ലയിൽ പഞ്ചായത്തിലെ പ്രസിഡന്റ് എൻ.എസ് നവനീത് കുമാർ, ചീഫ് ട്രാഫിക് മാനേജർ സിറ്റി സർവ്വീസ് ആൻഡ് ബഡ്ജറ്റ് ടൂറിസം എൻ.കെ ജേക്കബ് സാം ലോപ്പസ്, ​ഗ്രാമവണ്ടി സ്പെഷ്യൽ ഓഫീസർ വി.എം. താജുദ്ദീൻ സാഹിബ് എന്നിവർക്ക് അനുമോദന പത്രം നൽകി ആദരിച്ചു.


വി.ബൈ രാജേഷ് ( ജനറൽ കൺട്രോളിം​ഗ് ഇൻസ്പെക്ടർ , തിരു. സിറ്റി), അനിൽകുമാർ പി.ജി ( സിറ്റി സർക്കുലർ ഇൻസ്പെക്ടർ ഇൻ ചാർജ്), എച്ച് നവാസ് ( വെഹിക്കൽ‌ സൂപ്പർ വൈസർ), പി.എസ് ഷാജി ( ജനറൽ കൺട്രോളിം​ഗ് ഇൻസ്പെക്ടർ, പേരൂർക്കട), ഷാജി കുമാർ വി.എസ് ( ഇൻസ്പെക്ടർ ഇൻ ചാർജ് , പേരൂർക്കട), രാജീവൻ സി ( വെഹിക്കിൽ സൂപ്പർ വൈസർ. പേരൂർക്കട) എന്നിവരെ പ്രത്യേകം അനുമോദിച്ചു.

ചടങ്ങിൽ എഫ് ആന്റ് സിഎഒ ഷാജി എ, എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) മുഹമ്മദ് അൻസാരി, ഫിനാൻസ് ജിഎം ബീനാ ബീ​ഗം , എക്സിക്യൂട്ടീവ് ഡയറക്ടർ (എൽ ആൻഡ് ഡബ്ലയു) ആർ ചന്ദ്രബാബു, ചീഫ് എഞ്ചിനീയർ എസ് മനോ മോഹൻ, എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ)പ്രദീപ് കുമാർ ജി.പി, കെഎസ്ആർടിഇഎ - സിഐടിയു ജനറൽ സെക്രട്ടറി എസ്. വിനോദ് തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ (സൗത്ത് സോൺ) ജി. അനിൽകുമാർ നന്ദി പറഞ്ഞു.

Tags:    
News Summary - KSRTC bags central govt award for best Public Transport System

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.