Posted On
date_range Updated On
date_range കെ.എസ്.എഫ്.ഇ ലാഭവിഹിതം 35 കോടി രുപ കൈമാറി
തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 35 കോടി രുപ നൽകി. മന്ത്രി കെ.എൻ. ബാലഗോപാലിന് കമ്പനി ചെയർമാൻ കെ. വരദരാജൻ ചെക്ക് കൈമാറി.
കെ.എസ്.എഫ്.ഇ എം.ഡി ഡോ. എസ്.കെ. സനിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ. മനോജ്, ബി.എസ്. പ്രീത, ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത്‌ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
2023-24 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമാണ് കൈമാറിയത്. തൻവർഷം 489 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ആകെ വിറ്റുവരവ് 81,751 കോടി രൂപയും. ഈ സാമ്പത്തിക വർഷം ഇതിനകം 90,000 കോടി രുപയുടെ വിറ്റുവരവുണ്ട്. ഒരുലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.