ട്രാൻസ്ഗ്രിഡിൽ ഇളകിമറിഞ്ഞ് ചോദ്യോത്തരവേള

തിരുവനന്തപുരം: കിഫ്ബി വഴി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയെചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം. അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന കാലത്ത് കെ.എം. എബ്രഹാം ഇറക്കിയ ഉത്തരവിനെ ചൊല്ലിയായിരുന്നു ചോദ്യോത്തരവേളയിൽ പ്രതിപക് ഷം നടുത്തളത്തിൽ ഇറങ്ങിയത്. ടെന്‍ഡര്‍ തുക കൂട്ടിയതിൽ വൻ അഴിമതിയുണ്ടെന്നും പദ്ധതി ശാസ്ത്രീയ അഴിമതിയാണെന്നും പ് രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് പരാജയത്തി​െൻറ ജാള്യത മറക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി എം.എം. മണി പറഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേറ്റു.

സർക്കാർവകുപ്പുകൾ വഴി നടപ്പാക്കുന്ന പദ്ധതികളുടെ ടെൻഡർ ചെലവ് 10 ശതമാനത്തിന്​ മുകളിൽ അധികരിച്ചാൽ റീടെൻഡർ ചെയ്യണമെന്നായിരുന്നു കെ.എം. എബ്രഹാമി​െൻറ ഉത്തരവ്. ഈ ഉത്തരവ് വകുപ്പുകൾക്ക്​ മാത്രമാണ് ബാധകമെന്നും കെ.എസ്​.ഇ.ബിക്ക് ബാധകമല്ലെന്നുമായിരുന്നു വി.ഡി. സതീശ‍​െൻറ ചോദ്യത്തിനുള്ള മന്ത്രി എം.എം. മണിയുടെ മറുപടി. എന്നാൽ, കെ.എം. എബ്രഹാമി​െൻറ ഉത്തരവ് കെ.എസ്.ഇ.ബിക്ക് ബാധകമാണെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ഉത്തരവ് സഹിതം സഭയിൽ വിശദീകരിച്ചു. ഇക്കാര്യത്തിൽ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ചോദ്യോത്തരവേളയിൽ ആരോപണങ്ങളോ പ്രസംഗങ്ങളോ പാടില്ലെന്ന് സ്പീക്കർ റൂളിങ് നൽകിയതോടെ ചോദ്യത്തെ സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്ന്​ ചോദിച്ച് പ്രതിപക്ഷ എം.എൽ.എമാർ സ്​പീക്കറുടെ ഡയസിന്​ മുന്നിലെത്തി പ്രതിഷേധിച്ചു.

ആളെ കൂവിയിരുത്താൻ നോക്കരുതെന്നും പ്രതിപക്ഷനേതാവിന് ആണത്തമുണ്ടെങ്കിൽ പരാതി രേഖാമൂലം തരണമെന്നും മന്ത്രി മണി വ്യക്തമാക്കി. ട്രാൻസ്​ഗ്രിഡ് പദ്ധതിയെക്കുറിച്ച് പ്രതിപക്ഷത്തിന് ധാരണയില്ലാത്തതാണ് ഇത്തരം അഴിമതിയാരോപണങ്ങൾക്ക്​ പിന്നിലെന്ന് തുടർന്ന് സംസാരിച്ച മന്ത്രി തോമസ്​ ഐസക് പറഞ്ഞു. പുറത്തുനിന്ന്​ കൊണ്ടുവരുന്ന വൈദ്യുതി കേരളത്തി​െൻറ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിന്​ 400 കെ.വി ലൈനുകൾ വേണം. ഇതിനായി ഭൂമി ഏറ്റെടുക്കുന്നത് അസാധ്യമാണ്.

അത്​ മറികടക്കുന്നതിന് നിലവിലുള്ള 220 കെ.വി ലൈനിന് മുകളിലൂടെ 400 കെ.വി ലൈൻ വലിക്കുന്നതിനുള്ള പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഇതുവഴി 5000 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളാണ് ഇല്ലാതായത്. പദ്ധതിയുടെ പുതുമകൊണ്ട് 400 കോടി കേന്ദ്രം ഗ്രാൻറായി അനുവദിച്ചു. ആ പദ്ധതിയെയാണ് അധിക ചെലവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആക്ഷേപിക്കുന്നതെന്നും ഐസക് കൂട്ടിച്ചേർത്തു.

Tags:    
News Summary - KSEB Transgrid Project -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.