സാലറി ചാലഞ്ചിലൂടെ കെ.എസ്.ഇ.ബി സമാഹരിച്ച തുക നല്‍കിയില്ല

തിരുവനന്തപുരം: പ്രളയ ദുരിതബാധിതര്‍ക്കായി സാലറി ചാലഞ്ച് വഴി ജീവനക്കാരില്‍ നിന്ന് പിരിച്ച തുക കെ.എസ്.ഇ.ബി ഇതുവ രെ സർക്കാറിന്​ കൈമാറിയില്ല. 136 കോടി രൂപയാണ് കെ.എസ്.ഇ.ബി പിരിച്ചെടുത്തത്. എന്നാൽ ഇതുവരെ 10 കോടി രൂപ മാത്രമാണ് മുഖ് യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് കൈമാറിയത്.

പ്രളയദുരിതാശ്വാസത്തിനായി പിരിച്ച തുക വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും ബാക്കി തുക ഉടൻ കൈമാറു​മെന്നുമാണ്​ കെ.എസ്.ഇ.ബി ചെയര്‍മാ​​െൻറ വിശദീകരണം. പണം ഒരുമിച്ച് നല്‍കാന്‍ തീരുമാനിച്ചതിനാലാണ് കൈമാറ്റം വൈകിയത്​. സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ ജൂലൈയിലാണ് പൂര്‍ത്തിയായതെന്നും ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.

സാലറി ചലഞ്ചിന്‍റെ പത്ത് മാസതവണ പൂർത്തിയായത് ജൂലൈയിലാണ്. തുക ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. 130 കോടി കൈമാറാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച തന്നെ എടുത്തിരുന്നു. മഹാപ്രളയത്തിനു ശേഷം കെ.എസ്. ഇ. ബിയുടേയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് 50 കോടി കൈമാറിയിരുന്നു. സാലറി ചലഞ്ചിനു മുമ്പാണിത് കൈമാറിയതെന്നും എന്‍. എസ് പിള്ള പറഞ്ഞു.

Tags:    
News Summary - KSEB salary challenge- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.