തൃശൂർ: വൈദ്യുതി ബിൽ അടക്കാൻ ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തിയത് വഴി ഉണ്ടായ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ൈവദ്യുതി ബോർഡ് പണം നിക്ഷേപ യന്ത്രങ്ങൾ(സി.ഡി.എം) സ്ഥാപിക്കുന്നു. ഒാൺലൈൻ വഴി അടക്കുന്ന തുക ഉപേഭാക്താവിെൻറ അക്കൗണ്ടിൽനിന്ന് ബോർഡിെൻറ അക്കൗണ്ടിൽ എത്താൻ മൂന്നുദിവസം വരെ എടുക്കും.
ക്യൂ നിൽക്കാതെ പണമടക്കാനാണ് ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. വീട്ടിലിരുന്നും പണമടക്കാനുള്ള സൗകര്യം ഉപഭോക്താക്കൾ സ്വാഗതം ചെയ്തു. എന്നാൽ, വൈദ്യുതി വിച്ഛേദിക്കാതിരിക്കാനുള്ള അവസാന ദിവസം അടക്കുന്ന ബിൽ തുക അന്നുതന്നെ അക്കൗണ്ടിൽ എത്താതായതോടെ പ്രശ്നങ്ങളായി. ഉപഭോക്താവിെൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് ബോർഡ് അക്കൗണ്ടിലേക്ക് അന്നുതന്നെ പണം എത്താത്തതിനാൽ ദാക്ഷിണ്യമില്ലാതെ ഫ്യൂസ് ഉൗരും. പണം അടച്ചിട്ടും ഫ്യൂസ് ഉൗരുന്നത് പലയിടത്തും സംഘർഷങ്ങൾക്കുതന്നെ കാരണമായി. അതോടെയാണ് സി.ഡി.എമ്മുകൾ സ്ഥാപിക്കാൻ ബോർഡ് തീരുമാനിച്ചത്.
തിരുവനന്തപുരം വൈദ്യുതി ഭവനിലാണ് ഇത് ആദ്യം സ്ഥാപിച്ചത്. വിജയിച്ചതോടെ കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിൽ ഒന്നു വീതം സ്ഥാപിച്ചിരിക്കുകയാണ്. ഘട്ടംഘട്ടമായി മറ്റ് പ്രധാന ഇടങ്ങളിലും പിന്നീട് ബോർഡിെൻറ പ്രധാന ഒാഫിസുകളിലും യന്ത്രം സ്ഥാപിക്കാനാണ് പദ്ധതി.
ഒരു യന്ത്രത്തിൽനിന്ന് ഏത് ഉപഭോക്താവിനും പണമടക്കാം. കൺസ്യൂമർ നമ്പറോ ബില്ലോ വേണം. യന്ത്രത്തിൽ കൺസ്യൂമർ നമ്പർ അടിച്ചുകൊടുത്ത് പണം നിക്ഷേപിക്കാം. ബില്ലാണെങ്കിൽ അതിലെ ബാർ കോഡ് യന്ത്രത്തിലെ സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്യണം. നോട്ടുകൾ ഒരോന്നായി വേണം യന്ത്രത്തിൽ വെച്ചുകൊടുക്കാൻ. ഡിനോമിനേഷൻ അനുസരിച്ച് നോട്ടുകളുടെ എണ്ണം യന്ത്രത്തിെൻറ സ്ക്രീനിൽ തെളിയും.
അടക്കുന്ന മൊത്തം തുക വ്യക്തമാവുകയും രശീത്ലഭിക്കുകയും ചെയ്യും. ചെക്കായും ഡി.ഡിയായും പണം അടക്കാം. കള്ളനോട്ട് ഉപയോഗിച്ചാൽ ആളുടെ ചിത്രം യന്ത്രം എടുക്കും. ഒാൺലൈനിൽ പണമടക്കാനുള്ള സൗകര്യവും നിലനിർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.