തിരുവനന്തപുരം: വൈദ്യുതി ബോർഡ് ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം ഓൺലൈൻ സമ്പ്രദായത്തിലൂടെ ഈവർഷം മുതൽ നടപ്പാക്കി ഉത്തരവായി. സ്ഥലംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതുമുതൽ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയുള്ള എല്ലാ പ്രവൃത്തികളും ഓൺലൈൻ സമ്പ്രദായത്തിലൂടെയാണ് ചെയ്തുതീർക്കുന്നത്.
സ്വതന്ത്ര സോഫ്റ്റ്വെയർ അടിസ്ഥാനത്തിൽ വൈദ്യുതി ബോർഡിലെ ജീവനക്കാർ വികസിപ്പിച്ച എച്ച്.ആർ.ഐ.എസ് സോഫ്റ്റ്വെയർ മുഖേനയാണ് ഓൺലൈൻ സ്ഥലംമാറ്റനടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. കെ.എസ്.ഇ ബോർഡിലെ ഉദ്യോഗസ്ഥ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച ചെയ്താണ് സ്ഥലംമാറ്റത്തിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കിയത്. ബോർഡിലെ 33,500 ജീവനക്കാരെ പ്രധാനപ്പെട്ട ഓഫിസുകളിൽ കാര്യക്ഷമമായി വിന്യസിക്കാൻ ഇതുമൂലം സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.