ഇ.വി വാഹനം ചാർജ് ചെയ്യുന്നതിന് നിരക്ക് കുത്തനെ കൂട്ടി കെ.എസ്.ഇ.ബി

കോഴിക്കോട്: ഇ.വി വാഹനം ചാർജ് ചെയ്യുന്നതിന് നിരക്ക് കെ.എസ്.ഇ.ബി കുത്തനെ വർധിപ്പിച്ചു. കെ.എസ്.ഇ.ബിയുടെ 63 ചാർജിങ് സ്റ്റേഷനുകളിലാണ് നിരക്ക് വർധന.

രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുവരെയുള്ള നിരക്ക് 30 ശതമാനം കുറയ്ക്കാനും, വൈകുന്നേരം നാലുമുതൽ രാവിലെ ഒൻപതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മ‌ിഷൻ അനുവാദം നൽകിയിട്ടുണ്ട്. ഇതുവരെ പകലും രാത്രിയും കെ.എസ്.ഇ.ബി സ്റ്റേഷനുകളിൽ നിരക്ക് തുല്യമായിരുന്നു.

കേന്ദ്ര സർക്കാറിന്‍റെ മാർഗനിർദേശപ്രകാരം ‌സർവീസ് ചാർജ് കൂടി ഈടാക്കാൻ തീരുമാനിച്ചതോടെയാണ് നിരക്കുവർധന.

പുതിയനിരക്ക് - രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെ (18 ശതമനാനം ജി.എസ്.ടി ഉൾപ്പെടെ ഒരു യൂനിറ്റിന്): എസി സ്ലോ ചാർജിങ് - 10.03 രൂപ, ഡിസി ഫാസ്റ്റ് ചാർജിങ് - 19.47 രൂപ

വൈകുന്നേരം നാലുമുതൽ രാവിലെ ഒൻപതുവരെ: എസി സ്ലോ - 16.79, ഡിസി ഫാസ്റ്റ് - 27.41 രൂപ

പഴയനിരക്ക്: എസി സ്ലോ - 10.62 രൂപ, ഡിസി, എസി ഫാസ്റ്റ് - 15.34 രൂപ.

Tags:    
News Summary - KSEB increases EV charging rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.