Posted On
date_range Updated On
date_range കെ.എസ്. ഹംസയെ മുസ്ലിം ലീഗിൽനിന്ന് പുറത്താക്കി
കോഴിക്കോട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി തങ്ങൾ അറിയിച്ചു.
ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി അച്ചടക്കസമിതിയുടെ അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. ഇതോടെ ശനിയാഴ്ച നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഹംസക്ക് പങ്കെടുക്കാനാകില്ല. സംസ്ഥാന കൗൺസിൽ യോഗം ചേരുന്നത് ചോദ്യം ചെയ്ത് ഹംസ കോടതിയെ സമീപിച്ചിരുന്നു.
നേരത്തെ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിയെന്ന കുറ്റം ചാർത്തി ഹംസയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന്മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.