Posted On
date_range Updated On
date_range കെ.ആർ. ഗൗരിയമ്മ: കേരള രാഷ്ട്രീയത്തിലെ ഇതിഹാസം –വെൽഫെയർ പാർട്ടി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഇതിഹാസ തുല്യയായിരുന്നു കെ.ആർ. ഗൗരിയമ്മയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളം കണ്ട ഒന്നാമത്തെ സ്ത്രീ വ്യക്തിത്വമായിരുന്നു. ആഴമേറിയ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഉടമ.
1999 ലെ ആദിവാസി വിരുദ്ധമായ ഭൂനിയമത്തെ ഏകയായി നിയമസഭയിൽ എതിർത്തത് അവരുടെ വേറിട്ട പോരാട്ട ജീവിതത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ്. മികച്ച ഭരണാധികാരി എന്ന നിലയിലും ജനകീയ നേതാവ് എന്ന നിലയിലും അതുല്യ പ്രതിഭാസമായിരുന്നു ഗൗരിയമ്മ. അവരുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്.
ഗൗരിയമ്മയുടെ വിയോഗത്തിൽ വെൽഫെയർ പാർട്ടി അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അവരുടെ ബന്ധുമിത്രാദികളുടെയും രാഷ്ട്രീയ അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.