തപാൽ വോട്ടുകൾ കാണാതായതിൽ ആസൂത്രിത ഗൂഢാലോചനയെന്ന് ഇടത് സ്ഥാനാർഥി

മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തപാൽ വോട്ടുകൾ കാണാതായതിൽ ആസൂത്രിത ഗൂഢാലോചന സംശയിക്കുന്നതായി ഇടത് സ്ഥാനാർഥിയായിരുന്ന കെ.പി.എം മുസ്തഫ. തെരഞ്ഞെടുപ്പ് കേസിനെ ദുർബലപ്പെടുത്താനും നീട്ടിക്കൊണ്ടു പോകാനും ഇല്ലാതാക്കാനും ശ്രമങ്ങൾ നടന്നു. 348 വോട്ടാണ് കേസിന്‍റെ കാതലായ വിഷയം. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും മുസ്തഫ പറഞ്ഞു.

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മു​സ്​​ലിം ലീ​ഗി​ലെ ന​ജീ​ബ്​ കാ​ന്ത​പു​ര​ത്തി​ന്‍റെ വി​ജ​യം ചോ​ദ്യം ചെ​യ്ത് ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി കെ.​പി.​എം. മു​സ്ത​ഫ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ളി​ലൊ​ന്നാ​യ ത​പാ​ൽ വോ​ട്ടു​ക​ൾ സൂ​ക്ഷി​ച്ച ര​ണ്ടു പെ​ട്ടി​ക​ളി​ൽ ഒ​ന്നാണ് കാ​ണാ​താ​യത്. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ട്ര​ഷ​റി​യി​ലെ സ്ട്രോ​ങ് റൂ​മി​ൽ സൂ​ക്ഷി​ച്ച പെ​ട്ടി​യാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ വി​വാ​ദം പ​ട​രു​ന്ന​തി​നി​ടെ പെ​ട്ടി മ​ല​പ്പു​റം സി​വി​ൽ സ്​​റ്റേ​ഷ​നി​ലെ സ​ഹ​ക​ര​ണ സം​ഘം ജോ​യ​ന്‍റ്​ ര​ജി​സ്​​ട്രാ​ർ ഓ​ഫി​സി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന്​ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്​ ക​ല​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ്​ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​പാ​ൽ വോ​ട്ടു​ക​ൾ സൂ​ക്ഷി​ച്ച പെ​ട്ടി​ക​ൾ ഹൈ​കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​ൻ ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ള്ളി​യാ​ഴ്ച പെ​ട്ടി​ക​ൾ സൂ​ക്ഷി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ട്ര​ഷ​റി ഓ​ഫി​സി​ലെ​ത്തി സ്ട്രോ​ങ് മു​റി തു​റ​ന്ന് ബോ​ധ്യം​വ​രു​ത്തി 16ന് ​ഇ​വ ഹൈ​കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.15ഓ​ടെ വീ​ണ്ടും സ്ട്രോ​ങ് റൂം ​തു​റ​ന്ന​പ്പോ​ഴാ​ണ് പെ​ട്ടി​ക​ളി​ലൊ​ന്ന് കാ​ണാ​നി​ല്ലെ​ന്ന​റി​യു​ന്ന​ത്. ഈ ​പെ​ട്ടി മ​ല​പ്പു​റം സ​ഹ​ക​ര​ണ സം​ഘം ജോ​യ​ന്‍റ്​ ര​ജി​സ്​​ട്രാ​ർ ഓ​ഫി​സി​ലു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ച്ച​ക്ക്​ 12.45ഓ​ടെ​യാ​ണ്​ സ​ബ്​ ക​ല​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ല​പ്പു​റ​ത്തെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ സ​ഹ​ക​ര​ണ സം​ഘം ജോ​യ​ന്‍റ്​ ര​ജി​സ്​​ട്രാ​ർ ഓ​ഫി​സി​ൽ നി​ന്ന്​ ബാ​ല​റ്റ്​ പെ​ട്ടി ക​ണ്ടെ​ത്തുകയായിരുന്നു.

38 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്. 348 സ്പെ​ഷ​ൽ ത​പാ​ൽ വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി പ​രി​ഗ​ണി​ച്ചാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ഈ ​വോ​ട്ട് ​കൂ​ടി എ​ണ്ണ​ണ​മെ​ന്നും കാ​ണി​ച്ചാ​ണ്​ കെ.​പി.​എം. മു​സ്ത​ഫ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക്ര​മ ന​മ്പ​രി​ല്ലാ​ത്ത​തും ഡി​ക്ല​റേ​ഷ​ൻ ഒ​പ്പി​ല്ലാ​ത്ത​തു​മാ​യ 348 ബാ​ല​റ്റു​ക​ൾ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ത​ർ​ക്കം.

പെരിന്തൽമണ്ണയിൽ ബാലറ്റ് പെട്ടി കാണാതായത് ഗുരുതര വിഷയമെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ലെന്നും കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും ഹൈകോടതി വ്യക്തമാക്കി. ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ, തെരഞ്ഞെടുപ്പ് കമീഷനോ അന്വേഷിക്കണമെന്ന് യു.ഡി.എഫ് എം.എൽ.എ നജീബ് കാന്തപുരം ആവശ്യപ്പെടുകയും ചെയ്തു. കേസിൽ തെരഞ്ഞെടുപ്പ് കമീഷനെയും ഹൈകോടതി കക്ഷി ചേർത്തിട്ടുണ്ട്.

Tags:    
News Summary - KPM Musthafa react to postal votes conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.