Posted On
date_range Updated On
date_range കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ സ്ഥാനം പോകുമെന്ന് ഡി.സി.സി പ്രസിഡന്‍റുമാർക്ക് കെ.പി.സി.സിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ സ്ഥാനം പോകുമെന്ന് ഡി.സി.സി പ്രസിഡന്‍റുമാർക്ക് മുന്നറിയിപ്പുമായി കെ.പി.സി.സി. നല്ല പ്രവർത്തനം ഉണ്ടായില്ലെങ്കിൽ കാലവധി തീരും മുമ്പ് മാറ്റും. ഇതുസംബന്ധിച്ച മാനദണ്ഡങ്ങൾ ഡി.സി.സി പ്രസിഡന്‍റുമാരുടെ ക്യാമ്പിൽ അറിയിക്കും.
കോൺഗ്രസിൽ ഭാരവാഹിത്വം അലങ്കാരമായി കൊണ്ടു നടക്കുന്നവർ ഇനിയുണ്ടാവില്ലെന്ന് ടി.സിദ്ദിഖ് എം.എൽ.എയും പറഞ്ഞു. ഡി.സി.സി തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. എ,ഐ ഗ്രൂപ്പുകൾ ഒരുപോലെ പുനഃസംഘടനക്കെതിരെ രംഗത്തെത്തിയിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം പരസ്യമായി തന്നെ പട്ടികക്കെതിരെ വിമർശനം ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് ഡി.സി.സി അംഗങ്ങൾക്ക് മുന്നറിയിപ്പുമായി കെ.പി.സി.സി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.