തിരുവനന്തപുരം: കെ.പി.സി.സി കണ്ട്രോള് റൂമില്‍ സഹായം ആവശ്യപ്പെട്ട് വിളിക്കുന്നവ രുടെ എണ്ണം കൂടിയതായി ജന. സെക്രട്ടറി കെ.പി. അനില്‍കുമാര്‍. ചികിത്സ സഹായവും പെന്‍ഷനും മുടങ്ങിയതിലെ ആശങ്ക അറിയിക്കാനാണ് വിളികളേറെയും. വൃക്ക രോഗികള്‍ക്ക് കാരുണ്യവഴി ലഭിക്കുന്ന മരുന്നുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ബുക്കില്‍ പതിച്ച് വാങ്ങിയാലേ ധനസഹായം ലഭിക്കൂ. നിലവിലത്തെ സാഹചര്യത്തില്‍ പലര്‍ക്കും അതിന് കഴിയാത്ത സ്ഥിതിയാണ്. ഇതുകാരണം മാര്‍ച്ച് 31ന് ശേഷം മരുന്ന് ലഭിക്കാത്ത അവസ്ഥയുണ്ട്.
വിവിധ ജില്ലകളില്‍ ക്വാറൻറീനില്‍ കഴിയുന്നവര്‍ക്കും റോഡരികില്‍ കഴിയുന്ന ആലംബഹീനര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണവും മരുന്നും എത്തിച്ചു. ജില്ലകളിൽ ആരംഭിച്ച കണ്ട്രോള് റൂം/ പബ്ലിക് ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലക്കാരെ നിയമിച്ചു. കെ.പി.സി.സി ഭാരവാഹികള്‍ക്കാണ് ജില്ലകളിലെ ന ഏകോപന ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.