തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 133-ാമത് ജന്മവാര്‍ഷിക ദിനമായ ഡിസംബര്‍ 28 കെ.പി.സി.സിയുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
ഇന്ദിരാഭവനില്‍ രാവിലെ 9 മണിക്ക് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ പാര്‍ട്ടി പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.ഡി.സി.സി.കളുടെ നേതൃത്വത്തിലും ജന്മദിനാഘോഷങ്ങള്‍ നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളത്തും ഡി.സി.സികള്‍ സംഘടിപ്പിക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
സി.വി.പത്മരാജന്‍ (കൊല്ലം), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (പത്തനംതിട്ട), തെന്നല ബാലകൃഷ്ണപിള്ള (ആലപ്പുഴ), പി.സി.ചാക്കോ (ഇടുക്കി -തൊടുപുഴ), വി.എം.സുധീരന്‍ (തൃശൂര്‍), കെ.മുരളീധരന്‍ (പാലക്കാട്), ആര്യാടന്‍ മുഹമ്മദ്(മലപ്പുറം), കൊടിക്കുന്നില്‍ സുരേഷ് (കോഴിക്കോട്), ഷാനിമോള്‍ ഉസ്മാന്‍(വയനാട്), കെ.ശങ്കരനാരായണന്‍ (കണ്ണൂര്‍), കെ.സുധാകരന്‍ (കാസര്‍ഗോഡ്) തുടങ്ങിയ നേതാക്കള്‍ ഡി.സി.സികളിലെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.