Posted On
date_range Updated On
date_range കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ കോൺഗ്രസ് വിട്ടു, എ.കെ.ജി സെന്‍ററിലെത്തി
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജി തുടരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാറാണ് രാജിവെച്ചത്. രതികുമാർ ഉടൻ സി.പി.എമ്മിൽ ചേർന്നേക്കും. ഇതിന് മുന്നോടിയായി രതികുമാർ എ.കെ.ജി സെന്‍ററിലെത്തിയതായാണ് വിവരം.
സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് വിവരം. കാസർകോട് ജില്ലയുടെ ചുമതല വഹിച്ചിരുന്ന ജനറൽ സെക്രട്ടറിയായിരുന്നു രതികുമാർ. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.