ഹർത്താൽ: ഐ.എസ്​ അടക്കമുള്ള തീവ്രവാദ സംഘടനകളുടെ പങ്ക്​ അന്വേഷിക്കണം -ശശികല

മലപ്പുറം: അപ്രഖ്യാപിത ഹർത്താലി​​​​​െൻറ പേരിൽ കലാപത്തിന്​ ആസൂത്രണം ചെയ്​തവരെ കണ്ടെത്താൻ കേസ്​ എൻ.​െഎ.എക്ക്​ വിടണമെന്ന്​ ഹിന്ദു ​െഎക്യവേദി സംസ്ഥാന പ്രസിഡൻറ്​ കെ.പി. ശശികല വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹിന്ദു നാമധാരികളായ അഞ്ചുപേരിൽ ഒതുക്കി യഥാർഥ പ്രതികളെ രക്ഷിക്കാനാണ്​ സർക്കാർ ശ്രമം.സംഭവത്തിന്​ പിന്നിൽ ഇവർ മാത്രമാണെന്ന്​ വിശ്വസിക്കാനാവില്ല.

​െഎ.എസ്​ ഉൾപ്പെടെയുള്ള അന്താരാഷ്​ട്ര തീ​വ്രവാദ സംഘങ്ങളുടെ പങ്ക്​ അന്വേഷിക്കണം. ആർ.എസ്​.എസിൽനിന്ന്​ പുറത്താക്കപ്പെട്ടവർ നടത്തുന്ന ചെയ്​തികൾക്ക്​ സംഘ്​പരിവാർ ഉത്തരവാദികളല്ല. കഠ്​വ സംഭവത്തി​​​​െൻറ പേരിൽ ഹിന്ദു വിശ്വാസങ്ങ​െളയും ദേവി-ദേവൻമാ​െരയും അപമാനിക്കുന്നത്​ ശരിയല്ലെന്നും ശശികല പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, ജില്ല ​ജനറൽ സെക്രട്ടറി പി.കെ. ശശി എന്നിവരും പ​െങ്കടുത്തു.
 

Tags:    
News Summary - kp sasikla on social media harthal- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.